/sathyam/media/media_files/2025/02/26/505fIBgrHRgYQy79iyQB.jpg)
കോലാലാംപൂർ:- ബഹുമുഖ വ്യക്തിത്യങ്ങളുടെ സാധ്യം,നയരൂപീകരണം,വിവിധ വിജ്ഞാന വിനോദ പരിപാടികൾ കൊണ്ടും മലേഷ്യ കെഎംസിസി യുടെ നാഷണൽ മീറ്റ് 2025 പ്രവാസികൾക്ക് വ്യത്യസ്തയുള്ളതും നവ്യാനുഭവമുള്ളതായി മാറി.
കോലാലാംപൂർ മൈ ടവർ കൺവെൻഷൻ ഹാളിൽ മലേഷ്യ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് നാസർ ഹാജി യുടെ അധ്യക്ഷതയിൽ തുടക്കം കുറിച്ച പരിപാടിയുടെ ഔപചാരിക ഉത്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം സാഹിബ് നിർവഹിച്ചു.
ജീവിതം തേടി ഭൂമിയിലെ സകല ദേശങ്ങളിലേക്കും സ്വയം പറിച്ചുനട്ടവരാണ് പ്രവാസികളെന്നും അതിൽ വലിയൊരു വിഭാഗം മലയാളികളാണെന്നും സ്വന്തത്തിനും, സമൂഹത്തിനും വേണ്ടി അന്യനാടുകളിൽ ഉപജീവന ശ്രമങ്ങളിലായിരുന്ന പ്രവാസികളായ ഈ സമൂഹവും അവരുടെ കുടുംബങ്ങളും പ്രതിസന്ധിയുടെ ആഴമറിഞ്ഞുതോടൊപ്പം സമൂഹത്തിന്റെ അതിജീവനമെന്ന ഒറ്റ ലക്ഷ്യവുമായി ഹരിത രാഷ്ട്രീയത്തിൽ രൂപം കൊണ്ട കെ.എം.സി.സി ഇന്ന് ജി സി സി രാഷ്ട്രങ്ങളിലും, തെക്ക് കിഴക്കേഷ്യയിൽ മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലും ഓസ്‌ട്രേലിയയിലും യുറോപ്പിൽ തുർക്കി, ബ്രിട്ടൻ ഇ യു സ്റ്റേറ്റുകളിലും, യു എസ് ലും കാനഡയിലും കെ.എം.സി.സി സേവനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബഹുദൂരം മുന്നിലെത്തിയെന്ന് പി എം എ സലാം സാഹിബ് പറഞ്ഞു.
മലേഷ്യയിൽ മലയാളി സമൂഹത്തിനും കെഎംസിസി പ്രസ്ഥാനത്തിനും താങ്ങും തണലുമായി നില കൊള്ളുന്ന ഡത്തോ:ഹാജി ശാഹുൽ ഹമീദ് ബിൻ ഹാജി അബ്ദുൽ കാദർ അവർക്കൾക്കുള്ള മലേഷ്യൻ കെഎംസിസി യുടെ സ്നേഹാദരം പി എം എ സലാം സാഹിബ് കൈമാറി.
മലേഷ്യയിൽ ഇന്ത്യൻ സമൂഹം ഏറ്റവും കൂടുതലുള്ള ജോഹോർ പ്രവിശ്യയിൽ ഇന്ത്യൻ എംബസ്സിയുടെ സ്ഥിരമായ കോൺസുലേറ്റ് സംവിധാനം ഏർപ്പെടുത്തുക, മലേഷ്യയുടെ ഓരോ പ്രാവശ്യയിലും എംബസ്സിയുടെ ദൈമാസ സന്ദർശനം ഏർപ്പെടുത്തണമെന്ന പ്രമേയം എം പി മാരിലൂടെ കേന്ദ്ര ഗവർമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരം കാണാനും പാർട്ടി ശ്രമിക്കുമെന്ന് സലാം സാഹിബ് അറിയിച്ചു.
മലേഷ്യ യൂണിവേസിറ്റി പ്രൊഫസർ സയ്യിദ് മൂസ്സ അൽ ഖാസിം തങ്ങൾ ഉൽബോധന പ്രസംഗം നടത്തി.ഹനീഫ ബിസ്മില്ല, അബ്ദുൽ അസീസ്,എ ജി ഹനീഫ, ഇ റ്റി എം തലപ്പാറ, ഹനീഫ കോട്ടക്കൽ, സാദത്ത് അൻവർ, റഹീം മാസ്റ്റർ, ഹാരിസ് സെലങ്ങൂർ എന്നിവർ പ്രസംഗിച്ചു.
സലാം മാസ്റ്റർ, സമീർ മലപ്പുറം, മുനീർ കുഞ്ഞിമഗലം,കാദർ ഹാജി, ജമാൽ, നസീർ പൊന്നാനി, ഫൈസൽ പാച്ചു, നജീബ്, ഇർഷാദ് എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി. സയ്യിദ് റിയാസ് ജിഫ്രി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. കെ എം എസ് ശാഹുൽ സ്വഗതവും നൌഷാദ് വൈലത്തൂർ നന്ദിയും പറഞ്ഞു.