/sathyam/media/media_files/2025/10/15/mall-2025-10-15-17-02-36.jpg)
കുവൈറ്റ് സിറ്റി: രാജ്യത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ​ സം​ഘ​ർ​ഷ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാഗമായി കർശന നടപടി സ്വീകരിച്ചു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.
കുവൈറ്റിലെ മാളുകളിൽ സുരക്ഷാ സേനയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മാളുകൾ കേന്ദ്രികരിച്ചു ചില സംഘങ്ങൾ അക്രമണം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സം​ഘ​ർ​ഷ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്‌ത പ്ര​വാ​സി​ക​ൾ അ​ട​ക്കമുള്ള 20 പേരെയാണ് അറസ്റ്റ് ചെയ്‌തത്.
അറസ്റ്റ് ചെയ്ത പ്രവാസികളെ തുടർ നടപടികൾക്ക് ശേഷം നാടുകടത്തും. പൊതു ജന സുരക്ഷ ഉറപ്പാക്കുന്നതിന് ഭാഗമായി തുടർന്നും കർശനമായ പരിശോധനകൾ നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.