മുഖ്യമന്ത്രി പിണറായിയുടെ ബഹ്‌റൈൻ പര്യടനം കനത്ത പരാജയമെന്ന് യു.ഡി.എഫ് മുന്നണി പോഷക സംഘടനകൾ ആരോപിച്ചു

വളരെ കൊട്ടിഘോഷിച്ചു മുഖ്യമന്ത്രി മൂന്ന് ദിവസങ്ങളിലായി നടത്തിയ  ബഹ്‌റൈൻ സന്ദർശനം മൂലം പ്രവാസി സമൂഹത്തിനോ, കേരളത്തിനോ ഉണ്ടായ നേട്ടങ്ങൾ എന്താണ് എന്ന് വിശദീകരിക്കാതെ മുഖ്യമന്ത്രി മടങ്ങിയത് ശരിയായില്ല എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആരോപിച്ചു. 

New Update
udf pravasi

മനാമ: ആസനമായ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ഗൾഫ് പര്യടത്തിന് തുടക്കം കുറിച്ച കേരള മുഖ്യമന്ത്രിയുടെ ആദ്യപര്യടനം തന്നെ കനത്ത പരാജയമായി വിവിധ യുഡിഎഫ് കൂട്ടായ്മകൾ വിലയിരുത്തി.

Advertisment

ഒ.ഐ.സി.സി

മുഖ്യമന്ത്രി പ്രവാസി വിഷയങ്ങളിൽ നിന്ന് ഒളിച്ചോടിയത് ശരിയായില്ലെന്ന് ഒഐസിസി.

വളരെ കൊട്ടിഘോഷിച്ചു മുഖ്യമന്ത്രി മൂന്ന് ദിവസങ്ങളിലായി നടത്തിയ  ബഹ്‌റൈൻ സന്ദർശനം മൂലം പ്രവാസി സമൂഹത്തിനോ, കേരളത്തിനോ ഉണ്ടായ നേട്ടങ്ങൾ എന്താണ് എന്ന് വിശദീകരിക്കാതെ മുഖ്യമന്ത്രി മടങ്ങിയത് ശരിയായില്ല എന്ന് ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി ആരോപിച്ചു. 

കേരളത്തിന്റെ ഖജനാവിലെ പണം കൊണ്ട് വിദേശ സന്ദർശനം നടത്തുമ്പോൾ അത് കൊണ്ട് ആർക്ക്, എന്തു നേട്ടം ഉണ്ടായി എന്ന് വിശദീകരിക്കാൻ സർക്കാരിന് ബാധ്യത ഉണ്ട്. 


ഒഐസിസി അടക്കമുള്ള പ്രതിപക്ഷ പ്രവാസി സംഘടനകൾ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം എതിർക്കാൻ കാരണം എട്ട് വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രഖ്യാപങ്ങളിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും നടത്തിയിരുന്നു എങ്കിൽ പ്രവാസി സമൂഹം ഒന്നിച്ച് മുഖ്യമന്ത്രിയെ സ്വീകരിക്കാൻ കാണുമായിരുന്നു. 


2017 ൽ നടത്തിയ പ്രഖ്യാപനങ്ങൾ എല്ലാം ജലരേഖ ആയത് കൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്താതെ, കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ നടത്തി എന്ന് അവകാശപ്പെടുന്ന പദ്ധതികളെ പറ്റി ബഹ്‌റൈനിൽ പ്രസംഗിക്കാൻ ശ്രമിച്ചത്.

ഈ കൂട്ടത്തിൽ പ്രവാസികൾ പ്രവാസികളുടെ ജീവിത നിലവാരം ഉയർത്താൻ ഉള്ള പദ്ധതി ഏതാണ്. കൊറോണ കാലഘട്ടം കഴിഞ്ഞു  പ്രവാസികൾ ഈയാം പാറ്റകളെ പോലെ നിൽക്കുന്ന നിൽപ്പിൽ ആണ് പിടഞ്ഞു വീണ് മരിക്കുന്നത്. വളരെ വലിയ കടങ്ങളും, പ്രതീക്ഷകളുമായി ആണ് ഓരോ ആളുകളും പ്രവാസ ലോകത്തിലേക്ക് കടന്ന് വരുന്നത്. 


അങ്ങനെ മരണപെടുന്ന ആളുകളെ സഹായിക്കാൻ പോലും കേരള സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതികൊണ്ട് സാധിക്കില്ല എങ്കിൽ ഈ ഇഷുറൻസ് പദ്ധതികൊണ്ട്  എന്താണ് പ്രയോജനം. 


അസുഖങ്ങൾ വരുമ്പോൾ ചികിത്സിക്കാൻ വളരെ വലിയ തുക കൊടുത്ത് എയർടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകുന്നതിലും നല്ലത്, ആ തുകക്ക് പ്രവാസ ലോകത്ത് ഉള്ള നല്ല ആശുപത്രിയിൽ ചികിത്സ തേടുന്നത് ആണ് നല്ലത്. 

വിസയുടെ കാലാവധി കഴിഞ്ഞാൽ പിന്നെ പുതുക്കാൻ സാധിക്കാത്തത്, തുടങ്ങി നിരവധി പരാതികൾ ഈ പദ്ധതിയെ പറ്റി പ്രവാസി സമൂഹത്തിന് പരാതി ഉണ്ട്.


മൂന്ന് ദിവസത്തെ സന്ദർശന സമയത്ത് നിരവധി ബിസിനസ് പ്രമുഖരെ കാണുവാൻ മുഖ്യമന്ത്രി സമയം കണ്ടെത്തി. 


ഇതിൽ ആരെങ്കിലും ഒരു രൂപയുടെ പദ്ധതി എങ്കിലും കേരളത്തിൽ തുടങ്ങാമെന്നോ, അല്ലെങ്കിൽ മുഖ്യമന്ത്രി ഇവരിൽ ആരോടെങ്കിലും കേരളത്തിൽ ബിസിനസ്സ് തുടങ്ങി നമ്മുടെ നാട്ടിലെ  ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു കാര്യം എങ്കിലും സംസാരിച്ചോ എന്ന് അറിയാൻ കേരളത്തിലെ  ജനങ്ങൾക്ക് അറിയാൻ ആഗ്രഹം ഉണ്ട്. 

തിരഞ്ഞെടുപ്പിന് മുൻപ് കേരളം നമ്പർ വൺ ആണെന്ന് ധരിപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി ഏറ്റവും കുറഞ്ഞത് നമ്മുടെ സർക്കാർ ആശുപത്രികളുടെ അവസ്ഥ എങ്കിലും മനസ്സിലാക്കി സംസാരിച്ചിരുന്നു എങ്ങിൽ നന്നായിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം,വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപെട്ടു.

ഐ.വൈ.സി ഇൻ്റർനാഷണൽ

ആസന്നമായ തെരഞ്ഞെടുപ്പിൻ്റെ മറവിൽ നടത്തിയ അഭിനയ മാമാങ്കമായിരുന്നു പിണറായിയുടെ ബഹ്‌റൈൻ സന്ദർശനമെന്നും ബഹ്റൈനിലെ മലയാളി ജനാധിപത്യ മതേത്വര വിശ്വാസികൾ മലയാളി സംഗമത്തെ എതിർത്ത് തോൽപ്പിച്ചതും വാഗ്ദാനങ്ങൾ വെറും തട്ടിപ്പായിരുന്നെന്നും യുഡിഎഫ് തീരുമാനം ഏറെ ചിട്ടയോടെ നടത്തിയത് വിജയം കണ്ടുവെന്നും ഐ.വൈ.സി ഇൻ്റർനാഷണൽ സത്യം ന്യൂസിനെ അറിയിച്ചു.

കെ.എം സി .സി

കെഎംസിസി ബഹിഷ്കരണ തീരുമാനം നൂറു ശതമാനം ശരിയെന്നു തെളിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനം ബഹിഷ്കരിച്ച കെഎംസിസി ബഹ്‌റൈൻ തീരുമാനം നൂറു ശതമാനം ശരിയെന്നു തെളിഞ്ഞിരിക്കയാണ്.


ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഒരു പ്രഖ്യാപനവും നടത്താതെയാണ്  രണ്ട് ദിവസം സന്ദർശനം കഴിഞ്ഞു മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.


പി. ആർ വർക്കുകളുട കൊട്ടി ഘോഷത്തിൽ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നു പ്രതീക്ഷിച്ച മലയാളി സമൂഹം ഒരിക്കൽ കൂടി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.

2017 ൽ ബഹ്‌റൈൻ സന്ദർശനത്തിൽ കരഘോഷങ്ങളോടെ പ്രഖ്യപ്പെട്ട പദ്ധതികളിൽ ഒന്ന് പോലും ഈ എട്ടു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ കൊണ്ട് വന്നിട്ടില്ല.


ഇത് മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്രവാസികൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്ന മുഖ്യമന്ത്രിയുടെ ബഹ്‌റൈനിലെ സ്വീകരണ പരിപാടിയുമായി നിസ്സഹകരിക്കാൻ കെഎംസിസി തീരുമാനിച്ചത്. 


തിരഞ്ഞെടുപ്പ് രാഷ്ട്രീയ ലക്ഷ്യം വെച്ചു കൊണ്ടുള്ള സ്വീകരണ പരിപാടിയെ രാഷ്ട്രീയമായി നേരിടാനുള്ള യൂ. ഡി. എഫ് പോഷക സംഘടനകളുടെ ഒറ്റക്കെട്ടായ തീരുമാനം മൂലം പരിപാടിയുടെ സ്വീകര്യതക്ക്  വൻ ഇടിവാണ് സംഭവിച്ചത്.

ഇതിൽ നിന്നു പാഠം പഠിച്ചുകൊണ്ട് ഇനിയുള്ള കാലം പ്രവാസികൾക്ക് നൽകിയ ഉറപ്പു കൾ പാലിക്കുന്നതായിരിക്കും മുഖ്യമന്ത്രിക്കും സർക്കാരിനും നല്ലത് എന്ന് കെഎംസിസി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഐ.വൈ.സി സി

മുഖ്യമന്ത്രിയുടെ പ്രവാസി സംഗമം: പ്രഖ്യാപനങ്ങളില്ലാത്തത് യു.ഡി.എഫ്. ആരോപണം ശരിവെക്കുന്നു- ഐ.വൈ.സി.സി. ബഹ്‌റൈൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്‌റൈൻ സന്ദർശനവും 'പ്രവാസി സംഗമം' എന്ന പേരിൽ കൊട്ടിഘോഷിച്ച പരിപാടിയും വെറും പ്രഹസനമായി മാറിയെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ആരോപിച്ചു. 


പ്രവാസികൾക്കായി പുതിയ പദ്ധതികളോ സുപ്രധാന പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. 


പ്രവാസി വിഷയങ്ങളിൽ കാര്യമായ അഭിപ്രായ പ്രകടനം പോലും നടത്താതെ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം, അദ്ദേഹത്തിന്റെ ഗൾഫ് പര്യടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു 'പി.ആർ. വർക്ക്' മാത്രമാണെന്ന യു.ഡി.എഫ്. സംഘടനകളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഐ.വൈ.സി.സി. ചൂണ്ടിക്കാട്ടി.

​മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നടപ്പിലാക്കി എന്ന് പറയാതിരുന്നത്, അതെല്ലാം വെറും വാക്കുകൾ മാത്രമായിരുന്നു എന്നതിന്റെ ജാള്യത കൊണ്ടാണെന്നും ഐ.വൈ.സി.സി. നേതാക്കൾ കുറ്റപ്പെടുത്തി.

ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ

കോടികൾ ചിലവിട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി ബഹ്റൈനിൽ നടത്തിയ പര്യടനം ദുരുഹത നിറഞ്ഞതാണന്നും പ്രവാസികൾക്ക് കഴിഞ്ഞ തവണ വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇത്തവണ മലയാളികളെ മുഷിപ്പിക്കുന്ന രീതിയിൽ നടത്തിയ നീണ്ട പ്രസംഗത്തിൽ പ്രതിഷേധിച്ച് ഒട്ടനവധി മലയാളികൾ ചടങ്ങിൽ നിന്ന് ബഹിഷ്കരിച്ച് ഇറങ്ങി പോയത് ചടങ്ങിൻ്റെ പരാജയമായി വിലയിരുത്തുന്നതായും വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ബുധനാഴ്ച എത്തുകയും സാധാരണക്കാർക്ക് മുഖ്യമന്ത്രിയെ കാണാൻ പറ്റാതെ വരികയും ഏറെ നിരാശപ്പെടുത്തി എന്നും ലീഡർ കെ. കരുണാകരൻ സ്റ്റഡി ഫോറം വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment