/sathyam/media/media_files/2025/10/20/onam-bahrin-2025-10-20-00-14-30.jpg)
മനാമ: കഴിഞ്ഞ അഞ്ചു വർഷകാലം കൊണ്ട് തന്നെ ഇവിടത്തെ മലയാളികളുടെ ഇടനെഞ്ചിൽ ഇടം പിടിച്ച കൂട്ടായ്മ. ബഹ്‌റൈൻ തൃശ്ശൂർ കുടുംബം സുബിഹോംസ് ഇവന്റിന്റെ നേതൃത്വത്തിൽ യൂണികോൺ ഇവന്റ്സുമായി ചേർന്ന് ജനത ഗ്യാരേജ് ടൈറ്റിൽ സ്പോൺസർ ആയിട്ടുള്ള ഈ വർഷത്തെ ഓണാഘോഷംപൊന്നോണം 2025 എന്ന പേരിൽ സൽമാനിയ കെ-സിറ്റിഓഡിറ്റോറിയത്തിൽ വച്ച് ഒക്ടോബർ 17ന് പ്രൌഡഗംഭീരമായിആഘോഷിച്ചു.
രാവിലെ 10മണിക്ക് ദീപം കൊളുത്തലിൽ തുടങ്ങി കലാകായിക വിനോദങ്ങൾ,സംഗീതം, നൃത്തം, ഒപ്പന, തിരുവാതിരക്കളി, തുടങ്ങിയ പരിപാടികൾ കൊണ്ട് വേദി മനോഹരമാക്കി.
അതിനുശേഷം ഇന്ത്യയ്ക്കു പുറത്തുള്ള ഏറ്റവും വലിയ വാദ്യകലാകേന്ദ്രമായ ശ്രീ സന്തോഷ് കൈലാസ് ആശാന്റെ നേതൃത്വത്തിൽ ഉള്ള ബഹ്‌റൈൻ സോപാനം വാദ്യകലാകേന്ദ്രത്തന്റെ 60ൽ പരം കലാകാരന്മാരുടെ ഗംഭീരമായ ചെണ്ടമേളം കൊണ്ട് ബി.ടി.കെ.പൊന്നോണം 2025 ന്റെ വേദി ഉത്സവഭരിതമാക്കി.
കണ്ണുകൾക്കാനന്ദവും കാതുക്കൾക്കിമ്പവും മനസ്സിന് കുളിരുമേകുന്ന വിധത്തിൽ നാട്ടിലെ ഓർമ്മകളെ പോലെ കാണികൾ ആനന്ദിക്കുകയായിരുന്നു.
ഒടുവിൽ പത്തരമാറ്റു തിളക്കം എന്നോണം ബി.ടി.കെ പൊന്നോണം 2025ന്റെ അഥിതി ആയെത്തിയ മലയാളികളുടെ പ്രിയപാട്ടുകാരി, സിനിമ പിന്നണി ഗായിക ഡോക്ടർ സൗമ്യ സനാദനൻ കൂടി വേദിയിലെത്തിയപ്പോൾ, തന്റെ മാസ്മരിക ശബ്ദം കൊണ്ട് കാണിക്കളെ ഇളക്കിമറിച്ചപ്പോൾ,തർബുക്കയിൽ തന്റെ പ്രകടനം കൊണ്ട് കാണികളെ അത്ഭുതപെടുത്തിയപ്പോൾ.
ഒപ്പം തന്നെ കട്ടയ്ക്ക് സപ്പോർട്ടുമായി ബഹറിനിലെ തന്നെ അറിയപ്പെടുന്ന മ്യൂസിക് ബാൻഡ് ആയ തരംഗ് കൂടി കൂടിയപ്പോൾ ഈ ഓണം ആരുടേയും മനസ്സിൽ നിന്നും മായാത്ത വിധം ഓർമ്മകളുടെ ഛായക്കൂട്ടുകളാൽനിറം ചാലിച്ചെഴുതപെടുകയായിരുന്നു.
പോന്നോണം 2025 കൺവീനവർ ശ്രീ സാജു ജോസ് മുല്ലപ്പിള്ളി, ജോയിന്റ് കൺവീനർ അർജുൻ ഇത്തിക്കാട്ട്,പ്രസി ഡന്റ് ജോഫി നീലങ്കാവിൽ, സെക്രട്ടറി അനൂപ് ചുങ്കത്ത്,ട്രെഷറർ നീരജ് ഇളയിടത്ത്, ജോയിന്റ് സെക്രട്ടറി ശ്രീ ജതീഷ് നന്തിലത്ത്,വൈസ് പ്രസിഡന്റ് ശ്രീ അനീഷ് പത്മനാഭൻ, എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീ നിജേഷ് മാള, മെമ്പർഷിപ് സെക്രട്ടറി ശ്രീ അജിത് മണ്ണത്ത്, സോഷ്യൽ മീഡിയ വിഭാഗം ശ്രീ അഷ്‌റഫ് ഹൈദ്രു, ഫൗണ്ടർ അംഗം ശ്രീ വിനോദ് ഇരിക്കാലി, ലേഡീസ് വിംഗ് പ്രസിഡന്റ് ശ്രീമതി ഷോജി ജിജോ, സെക്രട്ടറി ശ്രീമതി ജോയ്സി സണ്ണി,ട്രെഷറർ ശ്രീമതി പ്രസീത ജതീഷ് എന്നിവർക്കൊപ്പം പ്രജുല അജിത്, നിജ ശ്രീജിൻ, അശ്വതി അനൂപ്, അഞ്ചു അനീഷ്, ഋതുഷ നീരജ് തുടങ്ങി ബി.ടി.കെ. ലേഡീസ് വിംഗ് അംഗങ്ങളും സുരേഷ്ബാബു, ഷാജഹാൻ എന്നിവർ നേതൃത്വം നൽകുന്ന എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.
ചടങ്ങിൽ മുഖ്യഥിതികളായി ബഹ്‌റൈൻ കേരളീയസമാജം സെക്രട്ടറി ശ്രീ വർഗ്ഗീസ് കാരയ്ക്കൽ,ജനത ഗ്യാരേജ് മാനേജിങ് ഡയറക്ടർ ശ്രീ ബിജു , മോക്ഷ ജ്വല്ലറി മാനേജിങ് ഡയറക്ടർ ശ്രീ അജേഷ്കണ്ണൻ,ഇരിഞ്ഞാലക്കുട സംഗമം സെക്രട്ടറി ശ്രീ വിജയൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടികൾക്കൊടുവിൽ ശ്രീ അർജുൻ ഇത്തിക്കാട്ട് നന്ദി പ്രാകാശിപ്പിച്ചു.