ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ തിരഞ്ഞെടുപ്പ് കൺവെൻഷൻ: പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും

വൈകുന്നേരം 8 മണിക്ക് ഹിദ്ദിലെ ഇന്ദിര ഗാന്ധി നഗർ വേദിയാകുന്ന പരിപാടിയിൽ പുതിയ ഏരിയ ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുകയും വരും വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യും.

New Update
IYCC

മനാമ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ യുവ കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ഹിദ്ദ് - അറാദ് ഏരിയയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഈ വരുന്ന നവംബർ 5  ബുധനാഴ്ച ഹിദ്ദിലെ ഇന്ദിര ഗാന്ധി നഗറിൽ നടക്കും.

Advertisment

ഐ.വൈ.സി.സി ബഹ്‌റൈന്റെ വർഷാവർഷം കമ്മിറ്റികൾ മാറുന്ന സംഘടനാ സംവിധാനത്തിന്റെ ഭാഗമായി, ഈ വർഷം നടക്കുന്ന രണ്ടാമത്തെ ഏരിയ കൺവെൻഷനാണിത്. ഏരിയ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുക എന്നതാണ് കൺവെൻഷന്റെ പ്രധാന ലക്ഷ്യം.

വൈകുന്നേരം 8 മണിക്ക് ഹിദ്ദിലെ ഇന്ദിര ഗാന്ധി നഗർ വേദിയാകുന്ന പരിപാടിയിൽ പുതിയ ഏരിയ ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുകയും വരും വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യും.

ഐ.വൈ.സി.സി യുടെ കേന്ദ്ര, തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തുകൊണ്ട് ഏരിയ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നൽകും. 

പുതുതായി അംഗങ്ങൾ ആവാൻ ആഗ്രഹിക്കുന്നവർ ഏരിയ പ്രസിഡന്റ്‌ റോബിൻ കോശിയെ ബന്ധപ്പെടാവുന്നതാണ്. 33389356

മറ്റു ഏരിയ കമ്മിറ്റികൾ ഉൾപ്പെടെ വന്നതിനു ശേഷം പുതിയ ദേശീയ കമ്മിറ്റി നവംബർ അവസാന വാരം സ്ഥാനമേൽക്കും.

Advertisment