New Update
/sathyam/media/media_files/2025/02/13/FHsxxgShtDV0QxCRaAwZ.jpg)
മനാമ : ബഹ്റൈനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് നില കെട്ടിടം തകർന്ന് വീണ സംഭവത്തിൽ മരണം രണ്ടായി.
Advertisment
രക്ഷാ പ്രവർത്തനം നടക്കുന്നതിനിടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്.
ബഹ്‌റൈനി പൗരനായ അലി അബ്ദുല്ല അലി അൽ ഹമീദ് (66), ബംഗ്ലാദേശ് പൗരനായ ഷൈമോൾ ചന്ദ്ര ഷിൽ മൊനിന്ദ്ര (42) എന്നിവരാണ് മരിച്ചത്.
സീഫ് മാളിന് സമീപമുള്ള ഒരു റസ്റ്റാറന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.