ബഹ്‌റൈൻ ഭരണഘടനാ ശില്‍പി ഡോ. ഹുസൈന്‍ അല്‍ ബഹര്‍ന വിടവാങ്ങി

വിദേശത്ത് നിയമം പഠിച്ച ആദ്യകാല ബഹ്‌റൈനികളിലൊരാളാണ് ബഹര്‍ന. 1953ല്‍ ബാഗ്ദാദില്‍നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലും നെതര്‍ലാന്‍ഡ്‌സിലും ഉപരിപഠനം നടത്തി. 

New Update
images(696)

മനാമ: പ്രമുഖ ബഹ്‌റൈനി നിയമപണ്ഡിതനും ഭരണഘടനാ ശില്‍പിയുമായ ഡോ. ഹുസൈന്‍ അല്‍ ബഹര്‍ന (93) അന്തരിച്ചു.

Advertisment

1973ല്‍ ബഹ്‌റൈന്‍ ഭരണഘടന രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച അദ്ദേഹം കാല്‍ നൂറ്റാണ്ടോളം നിയമകാര്യ സഹമന്ത്രിയുമായിരുന്നു. ഭൗതികശരീരം ഇന്ന് വൈകുന്നേരം 5 മണിക്ക് അല്‍ ഹൂറ ഖബറിസ്ഥാനില്‍ സംസ്‌കരിക്കും.


വിദേശത്ത് നിയമം പഠിച്ച ആദ്യകാല ബഹ്‌റൈനികളിലൊരാളാണ് ബഹര്‍ന. 1953ല്‍ ബാഗ്ദാദില്‍നിന്ന് ബിരുദം നേടിയ ശേഷം ബ്രിട്ടനിലും നെതര്‍ലാന്‍ഡ്‌സിലും ഉപരിപഠനം നടത്തി. 


1961ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് പൊതു അന്താരാഷ്ട്ര നിയമത്തില്‍ ഡോക്ടറേറ്റ് നേടി.

ബഹ്‌റൈന്‍ സ്വാതന്ത്ര്യം നേടിയതിനെ തുടര്‍ന്ന് അദ്ദേഹം 1971ല്‍ നിയമകാര്യ സഹമന്ത്രിയായി. 1995 വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. 1973ല്‍ ഭരണഘടനയുടെ കരടും ആധുനിക സിവില്‍ നിയമവും തയാറാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.


1987 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമ കമ്മീഷനില്‍ ഏഷ്യയുടെ പ്രതിനിധിയായി സേവനമനുഷ്ഠിച്ചു. 


2003 മുതല്‍ 2005 വരെ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കൊമേഴ്‌സ്യല്‍ ആര്‍ബിട്രേഷന്‍ ബോര്‍ഡില്‍ അംഗവുമായി. 

നിയമസംബന്ധമായ മൂന്നു ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. 1986ല്‍ അറബ് ഹിസ്റ്റോറിയന്‍സ് മെഡലും 1996ല്‍ ബഹ്‌റൈന്റെ ഫസ്റ്റ് ക്ലാസ് സ്റ്റേറ്റ് ഓര്‍ഡറും 2001ല്‍ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്റെ ഫസ്റ്റ് ക്ലാസ് ഓര്‍ഡറും ലഭിച്ചു.

ഇദ്ദേഹത്തിൻ്റെ റംസാൻ മാസത്തിലെ മജ്ലിസിൽ പതിറ്റാണ്ടുകളായി വിദേശി സ്വദേശികൾ പങ്ക് ചേരാറുണ്ട്

Advertisment