ബഹ്‌റൈൻ മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

ബഹ്റിനിൽ പഠിച്ച കുട്ടികൾക്കും നാട്ടിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി ആണ് വിദ്യാദരം. 

New Update
images(905)

മനാമ: മുഹറഖ് മലയാളി സമാജം ഈ വർഷത്തെ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാദരം വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് നൽകി. 

Advertisment

ബഹ്റിനിൽ പഠിച്ച കുട്ടികൾക്കും നാട്ടിൽ ഉന്നത വിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കളെയും ആദരിക്കുന്ന പരിപാടി ആണ് വിദ്യാദരം. 


മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ നടന്ന ചടങ്ങ് എം എം എസ് രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും ആയ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. 


പ്രസിഡന്റ് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി സുനിൽ കുമാർ വില്ല്യാപ്പള്ളി സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. 

ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ, വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, എന്റർടൈൻമെന്റ് വിംഗ് കൺവീനർ ഫിറോസ് വെളിയങ്കോട്, അസിസ്റ്റന്റ് ട്രഷറർ തങ്കച്ചൻ ചാക്കോ, ചാരിറ്റി വിംഗ് കൺവീനർ പ്രമോദ് കുമാർ വടകര, മെമ്പർഷിപ് കൺവീനർ മുഹമ്മദ്‌ ഷാഫി, വനിതാ വേദി കൺവീനർ ഷൈനി മുജീബ്, എക്സികുട്ടീവ് അംഗങ്ങളായ മുൻ പ്രസിഡന്റ് അൻവർ നിലമ്പൂർ മുബീന മൻഷീർ, ഗോകുൽ കൃഷ്ണൻ, മുഹമ്മദ്‌ അനസ്, ബിജിൻ ബാലൻ, സജീവൻ വടകര, മണികണ്ഠൻ ചന്ദ്രോത്ത്,അരുൺ,ബി ഡി എം ഏ ഡയറക്ടർ ഷാമിർഖാൻ, വനിതാ വേദി ജോ. കൺവീനർ സൗമ്യ ശ്രീകുമാർ എന്നിവർ വിജയികൾക്ക് രക്ഷിതാക്കൾക്കും ആദരവുകൾ നൽകി.

Advertisment