മനാമ: ബഹറിൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2025 -നോടനുബന്ധിച്ച് ഈ വർഷം ആയിരത്തിലധികം താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഓണ സമ്മാനമായി " ഓണപ്പുടവ " സമ്മാനിക്കുമെന്ന് ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടർ ആയ ഫ്രാൻസിസ് കൈതാരത്ത്, ഓണാഘോഷ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് എന്നിവർ പ്രഖ്യാപിച്ചു.
75 -അംഗ ഓണാഘോഷ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചേർന്ന സമ്മേളനത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്ത് മുന്നോട്ടുവെച്ച ആശയം കമ്മറ്റി ഏക കണ്ഠമായി അംഗീകരിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/07/15/img-20250714-wa0088-2025-07-15-00-59-39.jpg)
തനിക്ക് ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങൾ മറ്റുള്ളവരും ആയി പങ്കുവയ്ക്കുക എന്ന മഹത്തായ ആശയത്തെ പ്രചരിപ്പിക്കുവാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സഹായിക്കും എന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
ആഗസ്റ്റ് മാസം മുപ്പതാം തീയതി മുതൽ സെപ്റ്റംബർ മാസം നാലാം തീയതി വരെ ആയിരിക്കും വിവിധ ലേബർ ക്യാമ്പുകളിൽ ഓണപ്പുടവാവിതരണം നടക്കുക.
പതിവുപോലെ ഒക്ടോബർ മാസം 17 -ന് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായ ഓണസദ്യയും നൽകും.
ബി എം സി ശ്രാവണ മഹോത്സവം 2025 വിജയിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഓണപ്പുടവ വിതരണവും ചാരിറ്റി ഓണസദ്യയും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ അഭ്യർത്ഥിക്കുന്നതായി ഓണാഘോഷ കമ്മിറ്റി ചെയർമാൻ സുധീർ തിരുനിലത്തും കമ്മറ്റി അംഗങ്ങളും ഡോക്ടർ പി വി ചെറിയാന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയും അഭ്യർത്ഥിച്ചു.