ഐ.വൈ.സി.സി നോർക്ക റൂട്ട്സ് ക്ലാസ്സ്‌ സംഘടിപ്പിച്ചു

നോർക്ക റൂട്ട്സിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രവാസി മലയാളികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും, പ്രവാസി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും നോർക്ക ഇൻചാർജ് സക്കറിയ, ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി വിംഗ് കൺവീനർ കെ ടി സലിം എന്നിവർ വിശദീകരിച്ചു. 

New Update
BASHEER BEHRIN

മനാമ : നോർക്ക റൂട്ട്സിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക സബ് സെന്ററുമായി സഹകരിച്ചു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

Advertisment

സൽമാനിയഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്.

നോർക്ക റൂട്ട്സിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രവാസി മലയാളികൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും, പ്രവാസി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും നോർക്ക ഇൻചാർജ് സക്കറിയ, ബഹ്‌റൈൻ കേരളീയ സമാജം ചാരിറ്റി വിംഗ് കൺവീനർ കെ ടി സലിം എന്നിവർ വിശദീകരിച്ചു. 

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി സ്വാഗതവും ദേശീയ ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

ഐ.വൈ.സി.സി പ്രവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ ക്ലാസ്സിൽ പങ്കെടുത്തു.

Advertisment