ഒഐസിസി എറണാകുളം ജില്ല : കാവ്യ സംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ അറിയപ്പെടുന്ന കവികളും സാംസ്കാരിക പ്രവർത്തകരും ഒത്തു ചേർന്ന സദസ്സ്. ഈ സദസ്സിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കവികൾ അവരുടെ കവിതകൾ അവതരിപ്പിക്കുകയും കവിതകളെക്കുറിച്ച് ചർച്ചയും വിശകലനങ്ങളും നടത്തുകയും ചെയ്തു. 

New Update
ioc bahrin

മനാമ: ബഹ്റൈൻ ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റിയുടെ കലാ വിഭാഗമായ കലാവേദിയുടെ നേതൃത്വത്തിൽ “കാവ്യ സംഗമം” എന്ന പേരിൽ കവികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചു. 

Advertisment

ബഹ്റൈനിലെ അറിയപ്പെടുന്ന കവികളും സാംസ്കാരിക പ്രവർത്തകരും ഒത്തു ചേർന്ന സദസ്സ്. ഈ സദസ്സിൽ ബഹ്റൈനിലെ അറിയപ്പെടുന്ന കവികൾ അവരുടെ കവിതകൾ അവതരിപ്പിക്കുകയും കവിതകളെക്കുറിച്ച് ചർച്ചയും വിശകലനങ്ങളും നടത്തുകയും ചെയ്തു. 


കവികളായ ദീപ ജയചന്ദ്രൻ, ആശാ രാജീവ്‌, മോഹൻ പുത്തൻഞ്ചിറ, സിബി ഇലവുപാലം, ആദർശ് മാധവൻകുട്ടി, ഹേമ വിശ്വംഭരൻ, ഇ.വി. രാജീവൻ എന്നിവർ കവിത അവതരിപ്പിച്ചു. 


കൂടാതെ എസ്. വി ബഷീർ, ജോർജ് വർഗ്ഗീസ് എന്നിവർ കവിതകളെ വിലയിരുത്തി സംസാരിച്ചു. 

പ്രോഗ്രാം കൺവീനർ രഞ്ജൻ ജോസഫ് നിയന്ത്രിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. 


യോഗത്തിൽ ഓഐസിസി ദേശീയ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ജവാദ് വക്കം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജേക്കബ് തെക്കുംതോട്, പ്രിയദർശിനി ബഹ്റൈൻ കോർഡിനേറ്റർ സെയ്ത് എം. എസ് എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. 


ദേശീയ വൈസ് പ്രസിഡന്റ് സിൻസൻ പുലിക്കോട്ടിൽ നന്ദി രേഖപ്പെടുത്തി. സാബു പൗലോസ്, സൽമാൻ ഫാരിസ് എന്നിവരും പങ്കെടുത്തു.

Advertisment