വി എസിന്റെ വിയോഗം : കേരളത്തിന്റെ സമര പോരാളിയുടെ വിടവാങ്ങലിൽ ബഹ്‌റൈൻ ഐ എം സി സി കമ്മിറ്റി അനുശോചന രേഖപ്പെടുത്തി

സംഘപരിവാറിന്റെ വർഗീയ അജണ്ടകൾക്കെതിരെ വി എസ് ന്റെ പോരാട്ടം വിട്ടുവീഴ്ച്ച ഇലാത്തതായിരുന്നു.

New Update
images(1369)

മനാമ : മുൻ കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്  മുതിർന്ന കമ്യുണിസ്റ്റ് നേതാവ് എന്നീ നിലകളിൽ കഴിഞ്ഞ എൺപത് വർഷത്തോളം കേരളത്തിൽ നിറഞ്ഞു നിന്ന സമര പോരാളിയെ ആണ് വി എസ് അച്ചതാനന്ദന്റെ വിയോഗത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്നു ബഹ്‌റൈൻ ഐ എം സി സി കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 

Advertisment

ന്യൂനപക്ഷ പിന്നോക്ക  ദളിത്‌ സമൂഹത്തിന്റെയും വിവിധ മേഖലകളിൽ തൊഴിലാളി സമൂഹത്തിന്റെയും കർഷക സമൂഹങ്ങളുടെയും ഉന്നമനത്തിനും  പ്രകൃതി - സ്ത്രീ സുരക്ഷയിലും അഴിമതിക്കെതിരായ പോരാട്ടങ്ങളിലും വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടങ്ങളിലൂടെ വി എസ് മഹിതമായ മാതൃക ആണ് കേരളത്തിലെ രാഷ്ട്രീയ മേഖലക്ക് നൽകിയത്. 


സംഘപരിവാറിന്റെ വർഗീയ അജണ്ടകൾക്കെതിരെ വി എസ് ന്റെ പോരാട്ടം വിട്ടുവീഴ്ച്ച ഇലാത്തതായിരുന്നു.


മൂന്നു ദിവസങ്ങളിൽ ആയി കേരളം നൽകിയ തുല്യത ഇല്ലാത്ത അന്ത്യയാത്ര വി എസ് കേരളീയ മനസ്സിൽ എത്രമാത്രം ആഴത്തിൽ വേരൂന്നിയിരുന്നു എന്നതിന്റെ നേർ സാക്ഷ്യം ആയിരുന്നു എന്നും ബഹ്‌റൈൻ ഐ എം സി സി അനുശോചന പ്രമേയത്തിൽ പറഞ്ഞു. 

പ്രസിഡന്റ് മൊയ്‌തീൻ കുട്ടി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു , പി വി സിറാജ് , ഹാഫിസ് തൈക്കണ്ടി , ഷമീർ , ഷാനവാസ്‌ , എന്നിവർ സംസാരിച്ചു , ജനറൽ സെക്രട്ടറി കാസിം മലമ്മൽ സ്വാഗതവും സെക്രട്ടറി ശരീഫ് നന്ദിയും പറഞ്ഞു.

Advertisment