മനാമ: ബഹ്റിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ), "കെസിഎ - ബി എഫ് സി ഓണം പൊന്നോണം 2025 " എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.
വിവിധ സാംസ്കാരിക പരിപാടികളും ഓണവുമായി ബന്ധപ്പെട്ട മത്സരങ്ങളും ഉൾപ്പെടെ ആസ്വാദകർക്ക് ദൃശ്യ വിരുന്നാകുന്ന ഓണാഘോഷ പരിപാടികൾ 2025 ഓഗസ്റ്റ് 29 മുതൽ ആരംഭിച്ച് 2025 സെപ്റ്റംബർ 26 ഗ്രാൻഡ്ഫിനാലെയോട് കൂടെ പര്യവസാനിക്കും. ബി എഫ് സി ടൈറ്റിലാണ് " കെസിഎ - ബി എഫ് സി ഓണം പൊന്നോണം 2025 " ന്റെ സ്പോൺസർമാർ
2025 ഓഗസ്റ്റ് 29 ന് വെള്ളിയാഴ്ച ഉദ്ഘാടന പരിപാടിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.
"കെസിഎ - ബി എഫ് സി ഓണം പൊന്നോണം 2025 " ആഘോഷത്തിന്റെ പതാക ഉയർത്തൽ ചടങ്ങോടെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ സമാരംഭിക്കും.
ഓണവുമായി ബന്ധപ്പെട്ട് ഓപ്പൺ ടു ആൾ കാറ്റഗറിയിലും മെംബേർസ് ഒൺലി കാറ്റഗറിയിലുമായി പരമ്പരാഗത മത്സരങ്ങൾ സംഘടിപ്പിക്കും.
ഓണാഘോഷ പരിപാടികൾക്കൊപ്പം പായസം മത്സരം,തിരുവാതിര, ഓണപ്പാട്ട് മത്സരം,പരമ്പരാഗത ഓണം വസ്ത്രധാരണ മത്സരമായ "തനിമലയാളി" ഓണപ്പുടവ മത്സരം, പഞ്ച ഗുസ്തി മത്സരം, പൂക്കളം മത്സരം എന്നിവ സംഘടിപ്പിക്കും.
ബഹ്റിനിലെ പ്രൊഫഷണൽ ടീമുകൾ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 19ന് കെ സി എ അങ്കണത്തിൽ വച്ച് നടക്കും.
പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ 2025 സെപ്തംബർ 26 വെള്ളിയാശ്ച കെസിഎ പരിസരത്ത് ഗ്രാൻഡ് ഫിനാലെ പരിപാടി നടക്കും. വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ “ഓണസദ്യ” 2025 സെപ്റ്റംബർ 12 വെള്ളിയാഴ്ച കെ സി എ ഹാളിൽ നടക്കും.
ഓണാഘോഷ കമ്മിറ്റി ചെയർമാൻ റോയ് സിആന്റണി, വൈസ് ചെയർമാൻ തോമസ് ജോൺ, പ്രോഗ്രാം കോർഡിനേറ്റർസ് ആയ ജോബി ജോർജ്, ബോൺസി ജിതിൻ, പ്രോഗ്രാം കൺവീനഴ്‌സും കെസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോർ ഗ്രൂപ്പ് അംഗങ്ങളും ഉൾപ്പെട്ട 51 അംഗ സംഘാടകസമിതിയാണ് കെസിഎ -ബി എഫ് സി "ഓണം പൊന്നോണം 2025 " ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.