ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട; ഇലക്ട്രിക് ഓവനിലൂടെ കടത്തുകയായിരുന്ന 1.29 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു

New Update
drug bust at Jeddah port1.jpg

ജിദ്ദ:   സൗദി ഡ്രഗ് കൺട്രോൾ വിഭാഗം ജിദ്ദാ തുറമുഖം വഴിയുള്ള വൻ മയക്കുമരുന്ന് വേട്ട പരാജയപ്പെടുത്തി.    ജിദ്ദ ഇസ്‌ലാമിക് പോർട്ട് വഴി കയറ്റുമതി ചെയ്ത ഇലക്ട്രിക് ഓവനിൽ 1,298,886 ആംഫെറ്റാമൈൻ ഗുളികകൾ  സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ  ഡ്രഗ്ഗ് കൺട്രോൾ വിഭാഗം കണ്ടെത്തി പിടിച്ചെടുക്കുകയായിരുന്നു.

Advertisment

ഗുളികകൾ കൈപ്പറ്റേണ്ടിയിരുന്ന  രണ്ട്  ഇടപാടുകാരെ  റിയാദ്  പ്രവിശ്യയിൽ നിന്നും  ജിദ്ദ ഗവർണറേറ്റിൽ നിന്നുമായി അറസ്റ്റ് ചെയ്തുകയും ചെയ്തിട്ടുണ്ട്.  സ്വദേശിയും സുഡാൻ പ്രവാസിയുമാണ് പിടിയിലായത്.   ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു വരികയും കേസ് പബ്ലിക് പ്രോസിക്ഷ്യനിലേക്ക് നീക്കുകയും ചെയ്തതായും സംഭവം സംബന്ധിച്ച  പ്രസ്താവന വെളിപ്പെടുത്തി.

മയക്കുമരുന്ന് കള്ളക്കടത്തുമായോ മയക്കുമരുന്ന് പ്രചാരണമായോ  ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം അറിയിക്കാൻ സുരക്ഷാ വിഭാഗം സ്വദേശികളെയും പ്രവാസികളെയും ഓർമപ്പെടുത്തി.   ഇതിനായി വിപുലമായ സൗകര്യങ്ങളാണ്  ഏർപ്പെടുത്തിയിട്ടുള്ളതെന്നും വിവിയരങ്ങൾ പരിപൂർണ രഹസ്യ സ്വഭാവത്തോടെയായിരിക്കും പരിഗണിക്കുകയെന്നും അധികൃതർ  ആവർത്തിച്ചു.

പ്രാദേശിക അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിട്ടുള്ള  പ്രത്യേക ലൈനുകൾക്ക് പുറമെ, വിവരങ്ങൾ അറിയിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിൻ്റെ (995) നമ്പറും, 995@gdnc.gov.sa എന്ന ഇമെയിലും ഉപയോഗിക്കാം.

Advertisment