കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ആറ് പേർ അറസ്റ്റിൽ

അറസ്റ്റിലായ എല്ലാവരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

New Update
img(52)

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് നിയന്ത്രണ ജനറൽ വിഭാഗം (General Department for Drug Control) രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ മയക്കുമരുന്നുകളും  പിടിച്ചെടുത്തു. 

Advertisment

സംഭവവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ, സൽമിയ, സൽവ, സഹറ, തൈമ എന്നീ അഞ്ച് മേഖലകളിലാണ് അറസ്റ്റ് നടന്നത്.

ഇവരിൽ നിന്നും വൻതോതിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും, 6,200 വിവിധതരം ഗുളികകളും, ഹാഷിഷ് ദ്രാവകം അടങ്ങിയ ഇലക്ട്രോണിക് ഷീഷ ഹെഡുകളും, മയക്കുമരുന്ന് അളക്കാനുള്ള പ്രിസിഷൻ സ്കെയിലുകളും പാക്കേജിംഗ് സാമഗ്രികളും പിടിച്ചെടുത്തു.

പിടികൂടിയ പ്രതികൾ ലഹരിവസ്തുക്കൾ വ്യാപാരം ചെയ്യാനും ഉപയോഗിക്കാനുമായി കൈവശം വെച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ എല്ലാവരെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Advertisment