/sathyam/media/media_files/2025/11/23/7326695b-c6cb-4e17-b2a6-aeb3b0e41f1e-2025-11-23-19-16-37.jpg)
ജിദ്ദ: കിഴക്കൻ സൗദിയിലെ ദമ്മാമിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ നിരവധി കടകളും ഗോഡൗണുകളും കത്തിനശിച്ചു. അതേസമയം, സംഭവത്തിൽ ജീവഹാനി ഉള്ളതായി ഇതുവരെ വിവരമില്ല.
വാട്ടര്‍ ടാങ്ക് റോഡിലെ അല്‍ഗസ്വാന്‍ ലൈനിലുള്ള പ്ലംബിങ് കടയുടെ ഗോഡൗണിലാണ് തീപിടുത്തം മൂലം പ്രദേശം മുഴുവൻ കരിമ്പുക മൂടി മണിക്കൂറുകളോളം വിഹ്വലാന്തരീക്ഷം പരത്തി. പ്ലാസ്റ്റിക്, കെമിക്കല്‍, പെയിന്റ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവ അതിവേഗം കത്തിപ്പടരുന്ന വസ്തുക്കളായതിനാല്‍ നിമിഷനേരം കൊണ്ട് തീ സമീപത്തെ കടകളിലേക്കും വ്യാപിച്ചു.
സൗദി സിവിൽ ഡിഫൻസിലെ 18 യൂണിറ്റ് സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
കടകളോട് ചേര്‍ന്നുള്ള പഴയ കെട്ടിടങ്ങള്‍ അനധികൃതമായി ഗോഡൗണുകളായി ഉപയോഗിക്കുന്നതാണ് തീ പടരാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇന്‍ഷുറന്‍സ് പരിരക്ഷയോ ഇല്ലാത്തത് വ്യാപാരികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും.
ജോലി സമയമായതിനാല്‍ താമസസ്ഥലങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതും, പെട്ടെന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതും വന്‍ ദുരന്തം ഒഴിവാക്കി.
അപകടസ്ഥലത്ത് സുരക്ഷാസേന കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us