Advertisment

ലഹരിവിരുദ്ധ സന്ദേശം കൈമാറി മവാഖ് ഇഫ്താർ സംഗമം

author-image
ഗള്‍ഫ് ഡസ്ക്
New Update
ifthar maniyoor

ദോഹ: മണിയൂർ പഞ്ചായത്തിലേയും സമീപ പ്രദേശങ്ങളിലേയും സഹോദരി സഹോദരന്മാരെ ഉൾപ്പെടുത്തി മവാഖ് മഹാ ഇഫ്താർ സംഗമം പേൾ സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിമുക്ത മണിയൂർ എന്ന ക്യാപ്ഷനിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലഹരിവിരുദ്ധ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരിക്കെതിരെ മവാഖിന്റെ കയ്യൊപ്പ് സംഘടിപ്പിച്ചു. 

Advertisment

പങ്കെടുത്ത വനിതകളും വിദ്യാർത്ഥികളും ഉൾപ്പെടെ ഈ സവിശേഷ ചടങ്ങിൽ കയ്യൊപ്പ് ചാർത്തി പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. മണിയൂരിൽ നടക്കുന്ന ക്യാമ്പയിന് സർവ്വ സഹായവും സഹകരണവും നൽകുമെന്ന പ്രതിജ്ഞ എടുത്തു.

 യോഗത്തിൽ പ്രസിഡണ്ട് സാജിദ് ടി. പി ആദ്ധ്യഷം വഹിച്ചു, കുഞ്ഞമ്മത്. പി.എം, സിറാജ് സി.വി, ജുനൈദ് മർവ, ശരീഫ് കെ.ടി.കെ, ഫൈസൽ കല്ലായി, മുസ്തഫ പതിയാരക്കര, നവാസ് കെ കെ തുടങ്ങിയവർ ഇഫ്താറിന് നേത്യത്വം നൽകി. ആയിരത്തോളം പേർ പങ്കെടുത്ത പരിപാടി ഒരു നാടിന്റെ സംഗമമായിരുന്നു, വനിതകൾ ഒരുക്കി തയ്യാറാക്കിയ വിഭവങ്ങൾ ഇഫ്താറിന് മാറ്റേകി.

 ഖത്തറിലെ എല്ലാ ദിക്കിൽ നിന്നും സഹകാരികൾ ഒഴുകിയെത്തിയത് മൂലം കാണാനും അതുവഴി സൌഹൃദം പുതുക്കാനും സ്നേഹന്വേഷണങ്ങൾ കൈമാറാനും പലർക്കും അവസരം ലഭിച്ചതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 

മണിയൂർ നിവാസികളുടെ ഇടയിൽ കഴിഞ്ഞ 24 വർഷമായി ഖത്തറിൽ പ്രവർത്തിച്ച് വരുന്ന സംഘടനയാണ് മവാഖ്. എല്ലാ വർഷവും ഇത്തരത്തിലുള്ള സംഗമങ്ങൾ സംഘടിപ്പിക്കാറുണ്ട്. ട്രഷറർ സൈഫ് അബ്ദുള്ള നന്ദി അറിയിച്ചു.

 

Advertisment