മൈത്രി ബഹ്‌റൈന്‍ അംഗത്വ ക്യാമ്പയിന് തുടക്കമായി

 ജനറല്‍ സെക്രട്ടറി സകീര്‍ ഹുസൈന്‍ സ്വാഗതവും  ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു  അമുഖ പ്രസംഗവും  നടത്തി. 

New Update
MYTHIRI

ബഹ്‌റൈന്‍: മൈത്രി ബഹ്‌റൈന്റെ അംഗത്വ  പ്രചരണ ക്യാമ്പയിന് തുടക്കം കുറിച്ചു. പ്രസിഡന്റ്  സലിം തയ്യിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ ഡെന്റല്‍ ഡിപ്പാര്‍ട്‌മെന്റ്  മേധാവി ഡോക്ടര്‍ അനസ് മുഹമ്മദിന് മെമ്പര്‍ ഷിപ്പ് നല്‍കി  കൊണ്ട്  മെമ്പര്‍ ഷിപ്പ് കണ്‍വീനര്‍ അബ്ദുള്‍സലിം ഉത്ഘാടനം നിര്‍വഹിച്ചു.

Advertisment

 ജനറല്‍ സെക്രട്ടറി സകീര്‍ ഹുസൈന്‍ സ്വാഗതവും  ചീഫ് കോര്‍ഡിനേറ്റര്‍ സുനില്‍ ബാബു  അമുഖ പ്രസംഗവും  നടത്തി. 


ജോയിന്റ് സെക്രട്ടറിമാരായ ഷിബു ബഷീര്‍, ഷബീര്‍ ക്ലാപ്പന, ചാരിറ്റി കണ്‍വീനര്‍ അന്‍വര്‍ ശൂരനാട്, അസിറ്റന്റ് ട്രെഷര്‍ ഷാജഹാന്‍, മെമ്പര്‍ഷിപ്പ് ജോയിന്റ് കണ്‍വീനര്‍ റജബുദീന്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ 
അജാസ് മഞ്ഞപ്പാറ, ഷിറോസ്, നിസാം തേവലക്കര, ഷറഫുദ്ദീന്‍ അസീസ്, നൗഷാദ് തയ്യില്‍ മെമ്പര്‍ സഹദ് സലീം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മുന്‍ പ്രസിഡന്റ്  ഷിബു പത്തനംതിട്ട സന്നിഹിതന്‍ ആയിരുന്നു.


എറണാകുളം മുതല്‍ തിരവനന്തപുരം വരെയുള്ള ജില്ലകളിലെ പ്രവാസികളെ ഉള്‍പ്പെടുത്തി എട്ട് വര്‍ഷം മുന്‍പ് രൂപീകരിച്ചത് ആണ് മൈത്രി ബഹ്‌റൈന്‍.


ദക്ഷിണ കേരളത്തിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി വര്‍ത്തിക്കാനും അവരെ സാമൂഹിക സംസ്‌കാരിക, വിദ്യാഭ്യാസ, മേഖലകളില്‍ ഉന്നതിയില്‍ എത്തിക്കുവാനും മൈത്രി ബഹ്റൈന്‍ പ്രവര്‍ത്തിക്കും. 



ജനുവരി 25 മുതല്‍ ഏപ്രില്‍ 24 വരെ മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന മെമ്പര്‍ ഷിപ്പ് ക്യാംപയിനില്‍ തെക്കന്‍ മേഖലയിലുള്ള പ്രവാസി സഹോദരങ്ങള്‍ക്ക് മെമ്പര്‍ ഷിപ്പ് എടുക്കാവുന്നതാണ്.


കൂടതല്‍ വിവരങ്ങള്‍ക്ക് മെമ്പര്‍ ഷിപ്പ് കണ്‍വീനര്‍ അബ്ദുല്‍ സലീം (36078004) റജബുദ്ദീന്‍ (34062434) നവാസ് കുണ്ടറ (39533273) എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 മൈത്രി ട്രഷര്‍ അബ്ദുല്‍ ബാരിയുടെ നന്ദിയോടെ യോഗം  അവസാനിച്ചു.

Advertisment