നബി ദിനത്തോട് അനുബന്ധിച്ച് യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 29നാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നബി ദിനത്തിന് സര്‍ക്കാര്‍-സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി.
അറബ് മാസം റബീഊല്‍ അവ്വല്‍ 12-നാണ് നബിദിനമായി ആചരിക്കുന്നത്. നബി ദിനം വെള്ളിയാഴ്ചയായതിനാല്‍ അടുത്ത ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേര്‍ന്ന് മൂന്ന് ദിവസം അവധി ലഭിക്കും.