മലയാളി സമാജം മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

New Update
Malayali Samajam

അബുദാബി : അബുദാബി മലയാളി സമാജത്തിൻ്റെ 2024 വർഷത്തെ മെറിറ്റ് അവാർഡ് കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ എം.എൽ. എ യുമായ  വി.ടി. ബലറാം വിതരണം ചെയ്തു. മലയാളി സമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ അദ്ധ്യക്ഷത  വഹിച്ചു.

Advertisment

 സമാജം വൈസ് പ്രസിഡണ്ട് ടി.എം നിസാർ, കോർഡിനേഷൻ കമ്മിറ്റി ആക്ടിംഗ് ചെയർമ്മാൻ എ.എം. അൻസാർ, കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ എന്നിവർ ആശംസകൾ നേർന്നു.

 സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ സ്വാഗതവും ട്രഷറർ യാസിർ അറാഫത്ത് നന്ദിയും പറഞ്ഞു. ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി അതിഥികളെ പരിചയപ്പെടുത്തി. സമാജം ലേഡീസ് വിംഗ് ജോ.കൺവീനർ ചിലു സൂസൺ മാത്യു അവതാരകയായിരുന്നു. സാമിയ സുരേഷ് പ്രാർത്ഥന ഗാനം ആലപിച്ചു.

 പന്ത്രണ്ട്, പത്ത് ക്ലാസ്സുകളിൽ നിന്ന് വിജയിച്ച നാൽപത്തി നാല് കുട്ടികളാണ് അവാർഡ് സ്വീകരിക്കുവാൻ എത്തിയത്. പഠന സമയത്ത് മികച്ച  നിലവാരം പുലർത്തിയ  ബലറാം കുട്ടികളുമായി  സംവദിക്കുന്ന സമയത്ത് തൻ്റെ സ്കൂൾ , കോളേജ് അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. 

മെറിറ്റ് അവാർഡ് ദാന ചടങ്ങിനു സമാജം ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, വളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ്, ലേഡീസ് വിംഗ് കൺവീനർ ലാലി സാംസൺ,ജോ.കൺവീനർമാരായ ശ്രീജ പ്രമോദ്,ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി.


ചടങ്ങിൽ വെച്ച് മലയാളം മിഷൻ്റെ കണിക്കൊന്ന സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ മലയാളം മിഷൻ പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി ജനറൽ സെക്രട്ടറി ബിജിത്ത് കുമാർ, മേഖല കൺവീനർ അനിൽകുമർ മുസഫ മേഖല കോർഡിനേറ്റർ ബിൻസി ലിനിൽ , അധ്യാപികമാരായ സംഗീത ഗോപൻ, ശ്രീലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisment