Advertisment

അബുദാബി ഹിന്ദു ക്ഷേത്രം നാളെ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്.

author-image
ഗള്‍ഫ് ഡസ്ക്
New Update
1410701-modi111.jpg

അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അബുദാബിയില്‍ നടക്കുന്ന മെഗാ 'അഹ്ലന്‍ മോദി' പരിപാടിക്ക് 35,000 മുതല്‍ 40,000 വരെ ആളുകള്‍ ആതിഥേയത്വം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍ എത്തി.

Advertisment

പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണിത്. BAPS ഹിന്ദു ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തിന് 1000 വര്‍ഷത്തെ ഉറപ്പുണ്ട് . പിങ്ക് മണല്‍ക്കല്ലിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബി സായിദ് സ്‌പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് 'അഹ്ലാന്‍ മോദി' സമ്മേളനം നടക്കുന്നത്. 

സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2ന് സംഘാടകര്‍ ബുക്കിംഗ് അവസാനിപ്പിച്ചിരുന്നു.150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാന്‍ മോദി സമ്മേളനം നടക്കുക. 700-ലധികം കലാകാരന്മാര്‍ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടി സമ്മേളനത്തില്‍ അരങ്ങേറും. 2014ല്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയുടെ യുഎഇയിലേക്കുള്ള ഏഴാമത്തെയും ഖത്തറിലേക്കുള്ള രണ്ടാമത്തെയും യാത്രയാണിത്.

 

narendra modi
Advertisment