/sathyam/media/media_files/2025/12/29/c4ffad06-bc11-4064-a2a5-b67a2873deb2-2025-12-29-14-30-25.jpg)
ജിദ്ദ: തൊഴിലിടങ്ങള്‍, പൊതു - കുടുംബ ജീവിതം, സാമൂഹ്യ ബാധ്യതകള്‍, രാഷ്ട്രീയ ബോധ്യങ്ങള്‍ തുടങ്ങിയവയിൽ അറിവും അവബോധവും പകർന്ന് ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി കോണ്‍ഫറന്‍സ് ജിദ്ദയിലെ മലയാളി സമൂഹത്തിന് വഴിവെളിച്ചമായി.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജിദ്ദയുടെ പ്രവർത്തന വേദിയാണ് ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റി.
ഷറഫിയ്യ അല്‍അബീര്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പ്രവാസി കോൺഫറൻസ് അനസ് ബിന്‍ മാലിക് സെന്റര്‍ ഡയറക്ടര്‍ ശൈഖ് ഫായിസ് അസ്സഹലി ഉല്‍ഘാടനം ചെയ്തു. പ്രപഞ്ച സ്രഷ്ടാവില്‍ നിന്നുള്ള വിശുദ്ധ മതത്തിന്റെ പ്രകാശം സമൂഹത്തിൽ പൊഴിക്കുന്ന വിളക്കുമാടങ്ങളാകണം ഓരോ വിശ്വാസിയുമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അത് മാനവര്‍ക്കെല്ലാം മാര്‍ഗദീപമായ ആ ദിവ്യ വെളിച്ചം സ്വയം ഉള്‍ക്കൊണ്ടും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുത്തും ജീവിക്കുകയാണ് ഒരു വിശ്വാസിയുടെ ദൗത്യമെന്നും ശൈഖ് ഫായിസ് തുടർന്നു. അതിനാൽ ആദ്യം നാം സ്വയം അതിനനുസരിച്ച് ജീവിക്കണം".
അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി രചിച്ച് വിസ്ഡം മീഡിയ വിംഗ് പുറത്തിറക്കുന്ന "വിജയിച്ച കക്ഷികള്‍" എന്ന ഓഡിയോ ബുക്കിന്റെ ലോഞ്ചിങ്ങും ശൈഖ് ഫായിസ് അസ്സഹലി നിര്‍വ്വഹിച്ചു. ജെ ഡി സി സി പ്രസിഡണ്ട് സുനീര്‍ പുളിക്കൽ അധ്യക്ഷത വഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫ് "പ്രവാസികള്‍; മതം-സമൂഹം-രാഷ്ട്രം" എന്ന വിഷയം അവതരിപ്പിച്ചു. ലിബറലിസവും മതനിരാസവും പ്രചരിപ്പിച്ച് ഒരു മതരഹിത സമൂഹത്തെ സൃഷ്ടിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. പാഠപുസ്തകങ്ങളില്‍ പോലും അത്തരം ആശയങ്ങള്‍ തിരുകിക്കയറ്റി വരും തലമുറയുടെ മസ്തകങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ ചുക്കാന്‍ പിടിക്കുന്നു. ഇതിനെല്ലാമുപരി ഫാസിസ്റ്റ് വര്‍ഗീയ ശക്തികള്‍ നമ്മുടെ രാജ്യത്തെ വെട്ടിമുറിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകിയിരിക്കുന്നു - ടി കെ അഷ്‌റഫ് വർത്തമാനകാല അനുഭവങ്ങൾ വിവരിച്ചു.
അതേസമയം ഇരകള്‍ക്കും വേട്ടക്കാര്‍ക്കുമിടയിലെ സംരക്ഷക വേഷമിട്ട് വേറെ ചിലര്‍ ന്യൂനപക്ഷത്തിന്റെ സംരക്ഷകരാവാന്‍ ശ്രമിക്കുന്നു. തിന്മകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ചാപ്പകുത്തി ഒറ്റപ്പെടുത്തുകയും ചില മുസ്ലിം സംഘടകനകളെ ടാര്‍ഗറ്റ് ചെയ്ത് തീവ്രവാദപ്പട്ടം ചാര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മുസ്ലിം സംഘടനകള്‍ ഇരകള്‍ക്കൊപ്പം ഒരുമിച്ച് നിന്ന് അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.
ഏത് സാഹചര്യത്തിലും മത കാര്യങ്ങളില്‍ കണിശമായ അച്ചടക്കം പാലിക്കുകയും മതത്തിന്റെ അടയാളങ്ങളെ പോലും വെറുപ്പോടെ കാണുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഇസ്ലാമിന്റെ യഥാര്‍ത്ഥ വക്താക്കളാവാന്‍ സന്നദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ തൊഴിലുടമയോടുള്ള ബാധ്യതകള്‍ പൂര്‍ണമായും നിറവേറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അത് ഇസ്‌ലാം വളരെ ഗൗരവത്തോടെ സൂചിപ്പിച്ച കാര്യമാണെന്നും "തൊഴിലിടങ്ങളിലെ പ്രവാസി" അവതരിപ്പിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി ഉല്‍ബോധിപ്പിച്ചു.
"പ്രവാസികള്‍; ബന്ധങ്ങള്‍ ബന്ധനങ്ങള്‍" എന്ന വിഷയം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ധീന്‍ സ്വലാഹി അവതരിപ്പിച്ചു. വരുമാനം പരിഗണിക്കാതെയുള്ള അനാവശ്യ ചിലവുകൾ തിരിച്ചറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കണന്ന് അദ്ദേഹം ഓർമപ്പെടുത്തി.
വിസ്ഡം സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ശരീഫ് കോണ്‍ഫറന്‍സിന് ആശംസകള്‍ നേര്‍ന്നു. വിസ്ഡം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റഫീഖ് സുല്ലമി, പടിഞ്ഞാറന്‍ മേഖലാ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ പൂങ്ങാടന്‍, പീസ് റേഡിയോ ദമ്മാം പ്രതിനിധി അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, ഡോ. സ്വലാഹുദ്ധീന്‍, മുജീബ് ഇര്‍ഫാനി, പി. എന്‍. ഫര്‍ഹാന്‍ അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു.
ജെ ഡി സി സി ജനറല്‍ സെക്രട്ടറി ഫൈസല്‍ വാഴക്കാട് സ്വാഗതവും ട്രഷറര്‍ നബീല്‍ പാലപ്പറ്റ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us