ജിദ്ദയിൽ ആമോദത്തോടെ "മുസ്‌രിസ് ഓണക്കാഴ്ച 2025"

New Update
079a787c-11ce-42f2-bff9-bd2b2577fa72

ജിദ്ദ:   നാട്ടിലുള്ളവർക്ക്  എന്നെന്നും  ഓണം  സമ്മാനിക്കാൻ വിയർപ്പൊഴുക്കുന്ന  അന്യനാട്ടിലെ മലയാളികളിക്ക്  ഓണത്തിന്  മാസമെന്നോ കാലമെന്നോ ഇല്ലാ.    സെപ്റ്റംബറിലെ ഓണം ഇന്നും  അടിച്ചുപൊളിക്കുകയാണ്.   കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ  ജിദ്ദയിലെ  കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം ഈ വര്‍ഷത്തെ ഓണാഘോഷം മുസ്‌രിസ് ഓണക്കാഴ്ച 2025 എന്ന ക്യാപ്ഷനില്‍  ആഘോഷിച്ചത്  ഇക്കഴിഞ്ഞ ദിവസങ്ങൾ.

Advertisment

സഫ വില്ലയില്‍ വെച്ച് വിവി‌ധ കാലാപരിപാടികളോടെയായിരുന്നു  ഓണാഘോഷം.  മാവേലിയുടെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്‍റെയും, കുരുന്നുകളുടെ തിരുവാതിരയുടേയും അകമ്പടിയോടെ  നടന്ന വര്‍ണശബളമായ ഘോഷയോത്രയോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.   തുടര്‍ന്ന് ജസീന സന്തോഷ്‌, ഷിഫ സുബിൽ, മർവ, ഷെസ്സ, മറിയം, ജസീന സാബു എന്നിവര്‍ അവതരിപ്പിച്ച തിരുവാതിര അരങ്ങേറി.

ഓണപ്പാട്ട്  സന്തോഷ്‌ അബ്ദുൽ കരീം, ഷിനോജ് അലിയാര്‍, സജിത്ത്, മുഹമ്മദ് റഫീഖ്, സുമീത അബ്ദുള്‍ അസീസ്, ജസീന സന്തോഷ്‌, ഷജീറ ജലീൽ, സൈന അബൂബക്കർ, ജസീന സാബു എന്നിവർ അവതരിപ്പിച്ചു.   

ആഘോഷത്തിന്‍റെ ഭാഗമായി നടന്ന പായസ മത്സരത്തില്‍ സൈന അബൂബക്കർ, ജൂബീന സാബിർ എന്നിവര്‍ യഥാക്രമം  ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.   ഇവർക്കുള്ള സമ്മാനം  അന്‍വര്‍ സാദത്ത്, താഹിര്‍ എടമുട്ടം എന്നിവര്‍ കൈമാറി.

765295d4-3f42-4170-9b04-3fd603912ec4

ഡോ. ഷബ്ന ശാഫിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പൂക്കളവും നാടന്‍ തനിമയോടെ തലയുര്‍ത്തിന്ന വഞ്ചിയും തുളസിത്തറയും ആഘോഷത്തിന്‍റെ മാറ്റ് കൂട്ടി. വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷിഹാബ് അയ്യാരിൽ അധ്യക്ഷത വഹിച്ചു.

ഈ വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മുസ്‌രിസ് എക്സലന്‍റ്  അവാര്‍ഡ് ജേതാക്കൾക്കുള്ള  മൊമെന്‍റോ വനിതാ വിഭാഗം പ്രസിഡന്‍റ് സുമിത അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്‍റ് ഷജീറ ജലീല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.   മുഹമ്മദ് റഫീഖ് നാലകത്തിന്‍റെ മകന്‍ മുഹമ്മദ് റിസ് വാന്‍, എം എ  അബൂബക്കറിന്റെ  മകന്‍ മുഹമ്മദ് അനസ് എന്നിവരാണ് അവാർഡ് ജേതാക്കൾ. 

കാലിക്കറ്റ് സർവ്വകലാശാലയുടെ 2023-25 വര്‍ഷത്തെ ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തര പരീക്ഷയിൽ പത്താം റാങ്ക് നേടിയ ഫാത്തിമ അറഫക്കുള്ള മൊമെന്‍റോ രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.  മുസിരിസ് എക്സിക്യൂട്ടീവ് അംഗം അബ്ദുൽ കാദർ - സാജിത ദമ്പതികളുടെ മകളാണ് റാങ്കുകാരി.

പുതുതായി സംഘടനയിൽ  അംഗത്വമെടുത്ത വരുണ്‍ വലപ്പാട്  സദസ്സിൽ സ്വയം  പരിചയപ്പെടുത്തി. സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാബിര്‍ നന്ദിയും പറഞ്ഞു

കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബുവിന്‍റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച കലാ - കായിക പരിപാടികളില്‍  കുട്ടികളുടേയും, മുതിര്‍ന്നവരുടേയും വിവിധ കലാ കായിക പരിപാടികൾ  അരങ്ങിലും ഫീൽഡിലുമെത്തി.   സുമീത അബ്ദുൽ അസീസ്, ഷജീറ ജലീൽ, ജസീന സന്തോഷ്‌, ഡോ. ഷബ്ന ഷാഫി, ഷിഫ സുബിൽ, ജസീന സാബു, ഷെസ്സ ഷാഫി, ഇഹ്‌സാൻ ഇസ്മായിൽ, ഷിനോജ് അലിയാര്‍, മുഹമ്മദ് സഗീര്‍ മാടവന, അഫ്റ,   സന്തോഷ് അബ്ദുള്‍ കരീം, കിരണ്‍, ഫൈസല്‍, ഇസ്മയില്‍, സബിത, വിഷ്ണു, മിന്‍ഹ സാബു, ഇന്‍ഷ സുബില്‍, ഇസ്മ സുബില്‍, ഇസ്സ മഹ്റീന്‍, ഫിസ ഫാത്തിമ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. 

2491a60d-cf30-4cb1-bc6d-a1598f33683c

കലാ പരിപാടികള്‍ വനിത വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബും, ഔട്ട് ഡോര്‍ ഗെയിമുകള്‍ ഷിഫ സുബിൽ, ഷജീറ ജലീ‍ല്‍, സുമിത അബ്ദുള്‍ അസീസ് എന്നിവരും നിയന്ത്രിച്ചു.   എക്സിക്യൂട്ടീവ് അംഗങ്ങളായ ഷറഫുദ്ധീന്‍ ചളിങ്ങാട്, ജമാല്‍ വടമ, ഡോ. സിയാവുദ്ധീന്‍, ജലീല്‍ വി. മുഹമ്മദ്, സാബു ഹനീഫ്, നവാസ് കുട്ടമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു

Advertisment