ഹാഷീഷ് കടത്തിയ കേസിൽ ഏഴ് വിദേശ പൗരൻമാരുടെ വധശിക്ഷ നടപ്പാക്കി സൗദി

രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത്തരം കുറ്റങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

author-image
സൌദി ഡെസ്ക്
New Update
Saudi Arabia FLAG

നജ്റാൻ: സൗദി അറേബ്യയിലെ നജ്റാനിൽ ഹാഷീഷ് കടത്തിയ കേസിൽ കുറ്റക്കാരാകപ്പെട്ട ഏഴ് വിദേശികൾക്ക് വധശിക്ഷ നടപ്പാക്കി. നാല് സോമാലിയൻ പൗരന്മാരും മൂന്ന് എത്യോപ്പിയൻ പൗരന്മാരുമാണ് ശിക്ഷക്ക് വിധേയരായത്.

Advertisment

കേസുമായി ബന്ധപ്പെട്ട് കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കെതിരെ കടുത്ത നിയമങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത്തരം കുറ്റങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Advertisment