/sathyam/media/media_files/zi0aKsErxpA4zyNzv2Xf.jpg)
അബുദാബിയിലെയും ഷാർജയിലെയും ചില പ്രധാന റോഡുകൾ ഭാഗികമായി അടച്ചതായി വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇയിലെ അധികൃതർ.
അബുദാബിയിലെ കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റിലെ റോഡ് ശനിയാഴ്ച മുതൽ തിങ്കളാഴ്ച (ജൂലൈ 24) വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) അറിയിച്ചു.
അൽഐനിലെ മുഹമ്മദ് ബിൻ ഖലീഫ സ്ട്രീറ്റും ബനിയാസ് സ്ട്രീറ്റും ശനിയാഴ്ച മുതൽ ഓഗസ്റ്റ് 3 വരെ ഭാഗികമായി അടച്ചിടുമെന്ന് ഐടിസി അറിയിച്ചു.
അതേസമയം, ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി സ്ട്രീറ്റിന്റെ ഭാഗിക റോഡ് അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് അറ്റകുറ്റപ്പണികൾ.
ആദ്യ ഘട്ടം ശനിയാഴ്ച മുതൽ ജൂലൈ 25 വരെയും രണ്ടാം ഘട്ടം ജൂലൈ 26 മുതൽ ജൂലൈ 30 വരെയും ആയിരിക്കും. വാഹനമോടിക്കുന്നവരോട് ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us