Advertisment

നിമിഷപ്രിയയുടെ വധശിക്ഷ: ഇറാനും ഇന്ത്യയുമായി മോചന ചർച്ച, ശുഭ പ്രതീക്ഷയോടെ ജി എം എഫ്

New Update
B

മനാമ. യമൻ പൗരനായ യുവാവിനെ വധിച്ച എന്ന കുറ്റം ആരോപിച്ച് യമൻ ജയിലിൽ കിടക്കുന്ന മലയാളി നേഴ്സ്  നിമിഷപ്രിയയുടെ  വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  യമനിലെ ഹൂത്തി ഷിയാ വിഭാഗത്തിൽപ്പെട്ട ഗോത്ര നേതാക്കളുമായി നിരന്തര ചർച്ച നടത്തുന്നുണ്ട്. 

Advertisment

വധശിക്ഷ അല്ലാതെ മറ്റൊരു ശിക്ഷയും  മോചനവും ഇല്ല എന്നാണ്  ചർച്ച നടത്തിയ  ഇന്ത്യൻ എംബസി പ്രതിനിധികളോട്  ഗോത്ര നേതാക്കളുമായി  പറയുകയുണ്ടായി. വിവിധ  മാർഗങ്ങളിൽ നടത്തിയ ചർച്ചളും   ഫലം കണ്ടില്ല. 


കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തിന് നഷ്ടപരിഹാരം എന്ന രീതിയിൽ ദിയാപണം നൽകാമെന്നും ചർച്ചയിൽ കൊണ്ടുവന്നെങ്കിലും അത് അംഗീകരിക്കുവാൻ അവർ തയ്യാറല്ലായിരുന്നു. അതിന്റെ ഇടയിലായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കും എന്ന  വാർത്ത പരന്നത്. 

നിമിഷപ്രിയയുടെ മോചനത്തിന് ഏതെങ്കിലും വഴി തുറക്കും എന്നുള്ള പ്രതീക്ഷയുമായി നിമിഷപ്രിയയുടെ മാതാവ് യമനിൽ ഉണ്ട് യമനിൽ ജയിലിൽ മകളെ  പോയി കണ്ട്  കണ്ണീരോടെ കാത്തിരിക്കുകയാണ് ആ  മാതാവ്. മകളുടെ മോചനത്തിനായി  ആ  അമ്മ മുട്ടാത്ത വാതിലുകളില്ല

nimishapriya mom three.jpg

അതേസമയം ഇന്ത്യ സന്ദർശിച്ച ഇറാൻ  പ്രതിനിധിയുമായി ഇന്ത്യൻ പ്രതിനിധി നിമിഷ പ്രിയ വിഷയത്തിൽ ചർച്ച നടത്തുകയുണ്ടായി. ആ  ചർച്ചയുടെ  തുടർ ചർച്ചകൾ കൂടുതൽ നടത്തും എന്ന   ശുഭപ്രതീക്ഷയിലാണ് ഇന്ത്യൻ പ്രതിനിധികൾ.  ഇറാൻ പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ഭരണമാണ് യമൻ. 


ഇറാൻ ഇന്ത്യൻ ഗവർമെന്റ്മായി വളരെ സൗഹൃദത്തിൽ ഉള്ള രാജ്യങ്ങളിൽ ഒന്നാണ്.  ഇന്ത്യൻ ഗവർമെന്റ് ഇറാനുമായി  നിമിഷപ്രിയയുടെ കാര്യത്തിൽ കൂടുതൽ  ചർച്ച നടത്തിയാൽ   വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയെ  മോചിതയാകാൻ കഴിയും എന്ന പ്രതീക്ഷയിലാണ്  നിമിഷപ്രിയയുടെ കുടുംബാംഗങ്ങൾ.


 ഇന്ത്യൻ പ്രധാനമന്ത്രി വിദേശകാര്യമന്ത്രിക്കും മുന്നിൽ നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടാൻ വേണ്ടി പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് കുടുംബം. 

നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയും    വിദേശകാര്യ മന്ത്രിയും  നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി ഇടപെടണമെന്ന് ആവശ്യപ്പെട്ടിടുണ്ട്. 

nimisha Untitledc.jpg

സാമൂഹ്യ പ്രവർത്തകൻ റാഫി പാങ്ങോട്. ബഷീർ അമ്പലായി. അഡ്വക്കേറ്റ് സന്തോഷ് കെ നായർ. അബ്ദുൽ അസീസ് പവിത്ര. ഷാജി മഠത്തിൽ. തുടങ്ങിയവർ യമനിൽ ജയിലിൽ കിടക്കുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുവാൻ വേണ്ടി ഇന്ത്യൻ ഗവർമെന്റിനോട് ഇറാനുമായി ചർച്ച നടത്തണമെന്നും ചർച്ച യമൻ അംഗീകരിക്കുമെന്നും  അഭിപ്രായപ്പെട്ടു.

 

Advertisment