കുവൈത്ത് സിറ്റി : നിപാ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നും കുവൈത്തിൽ എത്തുന്ന യാത്രക്കാരെ പ്രവേശന കവാടങ്ങളിൽ ആരോഗ്യ പരിശോധനക്ക് വിധേയരാക്കുവാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട് . ഇത് സംബന്ധിച്ച് പ്രമുഖ അറബ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ വിമാനതാവളത്തിലോ അല്ലെങ്കിൽ മറ്റു അതിർത്തി കവാടങ്ങളിലോ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയായിരിക്കും പരിശോധനക്ക് വിധേയരാക്കുക.
തീരുമാനം നടപ്പിലാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം, സിവിൽ ഏവിയേഷൻ, ആഭ്യന്തര മന്ത്രാലയം, തുറമുഖ കോർപ്പറേഷൻ എന്നീ സർക്കാർ ഏജൻസികൾ തമ്മിൽ ഏകോപനം നടത്തി വരികയാണ്. ഇതിനു പുറമെ ഈ രാജ്യങ്ങളിൽ നിന്നും വളർത്തു മൃഗങ്ങൾ, ഭക്ഷണ പദാർഥങ്ങൾ,പഴം പച്ചക്കറി ഉത്പന്നങ്ങൾ എന്നിവ കൊണ്ടു വരുന്നത് തടയുവാൻ ആരോഗ്യ വകുപ്പും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ജനറൽ അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷ് റിസോഴ്‌സ് അനിമൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്റു എന്നീ ഏജൻസികൾ തമ്മിലും ഏകോപനം നടത്തി വരുന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
തീരുമാനം നടപ്പിലായാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കായിരിക്കും ഏറ്റവും കൂടുതൽ പ്രയാസം നേരിടെണ്ടി വരിക