/sathyam/media/media_files/2026/01/30/saudi-2026-01-30-16-49-29.jpg)
ജിദ്ദ: കൂടുതൽ ആഴത്തിലും പരപ്പിലും ശക്തമാക്കുകയാണ് സൗദി അറേബ്യ തൊഴിൽ രംഗത്തെ സ്വദേശിവൽക്കരണം.
കൂടുതല്‍ തസ്തികകളിലേക്ക് വ്യാപിപ്പിക്കുകയും കൂടുതൽ ഫലപ്രദവും ഊർജിതവുമായ നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയും തൊഴിൽ കമ്പോളത്തിലെ സൗദിവൽക്കരണം നിറഞ്ഞുനിൽക്കുകയാണ്.
രാജ്യത്തെ വിദേശി തൊഴിലാളികൾ മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ഖിവ' (Qiwa) പ്ലാറ്റ്ഫോം നിരീക്ഷിച്ചു കൊണ്ടിരിക്കണമെന്നും പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ രംഗത്തെ അറിയിപ്പുകൾ അതിൽനിന്ന് അറിയാമെന്നും മന്ത്രാലയം ഉപദേശിച്ചു.
ഈ മാസം 19 മുതല്‍ നിലവിലായ മറ്റൊരു നടപടി പ്രകാരം വിപണന - വില്‍പ്പന മേഖലകളിലെ സൗദിവത്ക്കരണം 60% ആയി.
അതുപോലെ മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം 60 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്.
സ്വകാര്യ മേഖലയിലെ 'ജനറല്‍ മാനേജര്‍' തസ്തിക ഇനി മുതല്‍ സൗദി പൗരന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.
വിദേശികള്‍ക്ക് ഈ തസ്തിക നല്‍കുന്നത് മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള 'ഖിവ' (Qiwa) പ്ലാറ്റ്ഫോം നിർത്തലാക്കിയിട്ടുമുണ്ട്. .
നിലവില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളുണ്ടെങ്കില്‍, അവര്‍ക്ക് സി.ഇ.ഒ , ചെയര്‍മാന്‍ തുടങ്ങിയ തസ്തികകളിലേക്ക് മാറാന്‍ അനുവാദമുണ്ടാകും.
എന്നാല്‍, വാണിജ്യ രജിസ്‌ട്രേഷനില്‍ ഇതേ തസ്തികയില്‍ തന്നെ ജീവനക്കാരന്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും സ്ഥാപനത്തില്‍ ഒരേ തസ്തികയില്‍ ഒന്നിലധികം പേര്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
പ്രധാനപ്പെട്ട ചില തസ്തികകളില്‍ നിന്ന് മറ്റ് തസ്തികകളിലേക്കോ തിരിച്ചോ ഉള്ള തൊഴില്‍ മാറ്റം ഖിവ പ്ലാറ്റ്ഫോം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ജനറല്‍ മാനേജര്‍ക്ക് പുറമെ സെയില്‍സ് പ്രതിനിധി, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, പര്‍ച്ചേസ് മാനേജര്‍ എന്നീ തസ്തികകളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇത്തരം മാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ 'നിലവിലെ തൊഴില്‍ മാറ്റാന്‍ സാധ്യമല്ല' എന്ന സന്ദേശമാണ് പോര്‍ട്ടലില്‍ ലഭിക്കുന്നത്.
മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ മാര്‍ക്കറ്റിംഗ് തസ്തികകളില്‍ 60% സ്വദേശികളായിരിക്കണം. ഇവര്‍ക്ക് കുറഞ്ഞത് 5,500 റിയാല്‍ ശമ്പളം ഉറപ്പാക്കണം.
മാര്‍ക്കറ്റിംഗ് മാനേജര്‍, അഡ്വര്‍ടൈസിംഗ് മാനേജര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, ഗ്രാഫിക് ഡിസൈനര്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയ തസ്തികകളിലും സൗദിവൽക്കരണം ഏർപ്പെടുത്തി.
സെയില്‍സ് മേഖലയിലും (റീട്ടെയില്‍, ഹോള്‍സെയില്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ) സമാനമായ രീതിയില്‍ 60% സ്വദേശിവല്‍ക്കരണം നടപ്പിലാക്കും.
സ്വദേശി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ പുതിയ പരിഷ്‌കാരങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമം നടപ്പിലാക്കുന്നതിന് മുന്‍പ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us