സൗദി ഓജർ കമ്പനിയിൽ നിന്നുള്ള കുടിശ്ശിക കാര്യത്തിൽ ഇന്ത്യക്കാരായ ജീവനക്കാർക്ക്  സഹായവുമായി ഇന്ത്യൻ എംബസി

സൗദി ഓജര്‍ കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരായ ആയിരത്തോളം പേര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇനിയും കൈപ്പറ്റിയിട്ടില്ല.

New Update
OGER

ജിദ്ദ:    2016-ൽ സാമ്പത്തിക പ്രശ്നങ്ങളെത്തുടർന്ന്  പ്രവർത്തനം നിർത്തിവെച്ച പ്രമുഖ സൗദി അറേബ്യൻ കൺസ്ട്രക്ഷൻ കമ്പനിയായ സൗദി ഓജർ ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൈപറ്റുന്നതിന് വേണ്ട നിയമ - ഔപചാരിക കാര്യങ്ങളിൽ സഹായവുമായി റിയാദിലെ ഇന്ത്യൻ എംബസി.

Advertisment

Saudi Arabia FLAG

1978ൽ ആരംഭിച്ച ഈ  കമ്പനി അടച്ചുപൂട്ടിയതിനെ തുടർന്ന്  ആനുകൂല്യങ്ങൾ  ലഭിക്കാതെ പോയവരിൽ ഇന്ത്യക്കാരായ നിരവധി പേരും  ഉൾപ്പെടുന്നുവെന്നാണ് വിവരം.   

സൗദി ഓജര്‍ കമ്പനിയുടെ മുന്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ഇനിയും ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കുന്നതിന് അടിയന്തിരമായി ബന്ധപ്പെടണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

QR-COD

  സൗദി ഓജര്‍ കമ്പനിയുടെ പാപ്പരത്വ  ട്രസ്റ്റി  പദവിയിലുള്ള യൂസഫ് അബ്ദുല്‍റഹ്‌മാന്‍ അല്‍സുബൈലുമായി സഹകരിച്ചാണ് മുന്‍ ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള അവസരം എംബസി വീണ്ടും ഒരുക്കിയിട്ടുള്ളത്. 

SAUDI-OGER

ബന്ധപ്പെട്ടവ ഇന്ത്യക്കാർ  അവരുടെ  നിലവിലെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ (മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, ഇപ്പോഴത്തെ താമസ വിലാസം) എന്നിവ താഴെ ലിങ്കില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന്  എംബസി അറിയിച്ചു.

https://ehqaq.sa/saudiogerreq/action/signup/lang/en . 

ഈ വാർത്തയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തും വിവരങ്ങള്‍ നല്‍കാവുന്നതാണ്..

INDIAN-EMBASSY


സൗദി ഓജര്‍ കമ്പനിയിലെ മുന്‍ ഇന്ത്യന്‍ ജീവനക്കാരായ ആയിരത്തോളം പേര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അവര്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഇനിയും കൈപ്പറ്റിയിട്ടില്ല.   ബന്ധപ്പെട്ട പരിചിതർക്ക്  ഇക്കാര്യം  ഷെയർ ചെയ്യണമെന്നും  എംബസി താല്പര്യപ്പെട്ടു.

Advertisment