ജിദ്ദാ ഒ ഐ സി സി  മലപ്പുറം ജില്ലാ കമ്മിറ്റി പുതുവത്സര കലണ്ടർ പുറത്തിറക്കി

കോൺഗ്രസ് പ്രവാസി പോഷക സംഘടനയായ ഒ ഐ സി സിയുടെ ജിദ്ദയിലെ മലപ്പുറം ജില്ലാ കമ്മിറ്റി 2026 ലെ ഔദ്യോഗിക കലണ്ടർ പ്രകാശനം ചെയ്തു

New Update
jidha

ജിദ്ദ:    കോൺഗ്രസ്  പ്രവാസി  പോഷക സംഘടനയായ  ഒ ഐ സി സിയുടെ  ജിദ്ദയിലെ  മലപ്പുറം ജില്ലാ കമ്മിറ്റി  2026 ലെ  ഔദ്യോഗിക കലണ്ടർ  പ്രകാശനം ചെയ്തു.  

Advertisment

ഷറഫിയ ബദർതമാം മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടുകൂടിയാണ് കലണ്ടർ പുറത്തിറക്കിയത്.  

 ഷറഫിയയിൽ വെച്ചു നടന്ന ചടങ്ങിൽ ബദർ തമാം മെഡിക്കൽ ഗ്രൂപ്പിൻറെ പ്രതിനിധികൾ  ജിദ്ദാ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി  ജനറൽ സെക്രട്ടറി ഇസ്മായിൽ കൂരിപ്പൊയിലിന്  കലണ്ടറിന്റെ ആദ്യപ്രതി  കൈമാറി.

ഒ ഐ സി സിയുടെ സംഘടനാപരമായ പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധവും സജീവവുമാക്കുന്നതിന് കലണ്ടർ സഹായകരമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ  അഭിപ്രായപ്പെട്ടു. 

സാമൂഹിക, സാംസ്കാരിക, സേവന പ്രവർത്തനങ്ങളിൽ ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി തുടർന്നും ശക്തമായ ഇടപെടൽ നടത്തുമെന്നും അവർ വ്യക്തമാക്കി.

ഭാരവാഹികളായ കമാൽ കളപ്പാടൻ, സാജു റിയാസ്, ഷംസു മേലാറ്റൂർ, നൗഷാദ് ബഡ്ജറ്റ്, നിസ്‌നു ഹുസൈൻ ചുള്ളിയോട് തുടങ്ങിയ നേതാക്കളും സംഘടനാ  പ്രവർത്തകരും  ചടങ്ങിൽ സംബന്ധിച്ചു.

Advertisment