/sathyam/media/media_files/2024/12/18/C7GU4cqg8HcwxjKyVpUs.jpg)
മസ്‌കത്ത്: ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സര്‍വീസ് ആരംഭിച്ച് പ്രമുഖ ഗതാഗത കമ്പനിയായ അല്‍ ഖഞ്ചരി. ദിവസേന രണ്ട് സര്‍വീസുകളാണ് നടത്തുന്നത്.
അജ്മാനില്‍ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സര്‍വീസുകള്‍ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തില്‍ നിന്നും ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. അജ്മാനില്‍ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സര്‍വീസുകള്‍ ഉണ്ടാകും.
1998ല്‍ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അല്‍ ഖഞ്ചരി. ഒമാനിലെ ദുകം ഗവര്‍ണറേറ്റിലേക്കും റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്കും അല്‍ ഖഞ്ചരി സര്‍വീസ് നടത്തുന്നുണ്ട്.
ഉംറ അടക്കമുള്ള ആവശ്യങ്ങള്‍ക്ക് മക്കയിലും മദീനയിലും പോകുന്നവര്‍ മസ്‌കത്തില്‍ നിന്നും റിയാദിലേക്കുള്ള ഖഞ്ചരി ബസ് സര്‍വീസുകള്‍ ധാരാളമായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ റൂട്ടുകളില്‍ തിരക്കും വര്‍ധിച്ചിട്ടുണ്ട്.