Advertisment

പെ​രു​ന്നാ​ൾ അ​വ​ധി​യു​ടെ അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ൽ ഒ​മാ​ന്റെ വിവിധയിടങ്ങളിൽ നിക്ഷേപിക്കപ്പെട്ടത് 31,000 ട​ൺ മു​നി​സി​പ്പ​ൽ, ക​ശാ​പ്പ് മാ​ലി​ന്യ​ങ്ങ​ൾ; ബോ​ധ​വ​ത്ക്കരണ കാ​മ്പ​യി​നു​മായി ബീ​അ​യി​ലെ പ്ലാ​നി​ങ്​ ആ​ൻ​ഡ് സ​ർ​വി​സ് ഇം​പ്രൂ​വ്‌​മെ​ൻറ്

ദോ​ഫാ​ർ, വ​ട​ക്ക​ൻ ബ​ത്തി​ന, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഗ​ണ‍്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
eid-holidays-bee-collected-31000-tonnes-of-garbage

മ​സ്ക​ത്ത്​: പെ​രു​ന്നാ​ൾ അ​വ​ധി​യു​ടെ അ​ഞ്ച്​ ദി​വ​സ​ങ്ങ​ളി​ൽ ഒ​മാ​ൻ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​ർ​വി​സ​സ് ഹോ​ൾ​ഡി​ങ്​ ക​മ്പ​നി (ബീ​അ്) ശേ​ഖ​രി​ച്ച​ത്​ 31,000 ട​ൺ മു​നി​സി​പ്പ​ൽ, ക​ശാ​പ്പ് മാ​ലി​ന്യ​ങ്ങ​ൾ. സാ​ധാ​ര​ണ ദൈ​നം​ദി​ന അ​ള​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ 13 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Advertisment

പെ​രു​ന്നാ​ൾ സീ​സ​ണി​ലു​ണ്ടാ​കു​ന്ന മാ​ലി​ന്യ വ​ർ​ധ​ന​വ്​ ക​ണ​ക്കി​ലെ​ടു​ത്ത്​, വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ള​മു​ള്ള പ്ര​വ​ർ​ത്ത​ന ടീ​മു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഞ​ങ്ങ​ൾ സ​മ​ഗ്ര​മാ​യ ഒ​രു ത​ന്ത്രം ആ​വി​ഷ്ക​രി​ച്ചി​രു​ന്നു​വെ​ന്ന്​ ബീ​അ​യി​ലെ പ്ലാ​നി​ങ്​ ആ​ൻ​ഡ് സ​ർ​വി​സ് ഇം​പ്രൂ​വ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മു​ഹ്‌​സെ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ബ​ർ​വാ​നി പ​റ​ഞ്ഞു.

അ​വ​ധി​ക്കാ​ല​ത്തു​ട​നീ​ള​മു​ള്ള സേ​വ​ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഗ്രൗ​ണ്ട് മേ​ൽ​നോ​ട്ടം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം, ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​നാ​യി വ​ലി​യ ക​ണ്ടെ​യ്‌​ന​റു​ക​ൾ ഒ​തു​ക്കി​യി​രു​ന്ന​തും ഈ ​ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. ദോ​ഫാ​ർ, വ​ട​ക്ക​ൻ ബ​ത്തി​ന, ബു​റൈ​മി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ ഗ​ണ‍്യ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഇ​ത് സു​ൽ​ത്താ​നേ​റ്റി​ലു​ട​നീ​ളം അ​ള​ന്ന മൊ​ത്തം മാ​ലി​ന്യ​ത്തി​ന്‍റെ 93 ശ​ത​മാ​ന​ത്തി​ല​ധി​കം വ​രു​മെ​ന്ന് ബ​ർ​വാ​നി പ​റ​ഞ്ഞു. മാ​ലി​ന്യം​ നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ൽ​വ​ന്ന ക്രി​യാ​ത്​​മ​ക​മാ​യ മാ​റ്റ​ത്തെ​യും അ​ദ്ദേ​ഹം എ​ടു​ത്തുപ​റ​ഞ്ഞു. ഈ ​മാ​റ്റ​ത്തി​നു കാ​ര​ണം ബീ​അ്​ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളാ​ണ്. പെ​രു​ന്നാ​ളി​ന് മു​മ്പും സ​മ​യ​ത്തും ശ​രി​യാ​യ സം​സ്ക​ര​ണ രീ​തി​ക​ളെ​ക്കു​റി​ച്ചും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം​പ​റ​ഞ്ഞു.

Advertisment