ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/XvuJwm8hMcou2fSYXCV4.jpg)
മസ്കത്ത്: ഒമാന്‍റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Advertisment
ദാഖിലിയ, ദോഫാർ, തെക്ക്-വടക്ക് ശർഖിയ, അൽ വുസ്ത ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 64 കി.മീറ്റർ വേഗതയിൽ കാറ്റ് വിശിയേക്കും. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകാനുള്ള സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.