ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയില്‍ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത

ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

New Update
rain

മസ്‌കത്ത്: ഒമാനില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


Advertisment

അതേസമയം സൗദി അറേബ്യയില്‍ മിക്കയിടങ്ങളിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. ഈ സാഹചര്യം തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 


എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുതെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്കയുടെ ചില പ്രദേശങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment