ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/DSqiBEdtYoH0N6yjWxlq.jpg)
മസ്കത്ത്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഈജിപ്ഷ്യന്‍ സ്വദേശിനിയാണ് മരിച്ച മൂന്നാമത്തെ ആള്‍.
Advertisment
അപകടത്തിൽ പരിക്കേറ്റ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്‌സുമാർ ചികിത്സയിൽ കഴിയുകയാണ്. ജോലിക്ക് പോകുകയായിരുന്നു നഴ്‌സുമാരുടെ അഞ്ചംഗ സംഘം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. അപകടത്തിനിടയാക്കിയ വാഹനം അമിതവേഗതയിലായിരുന്നുവെന്നാണ് സൂചന.