ഒമാനിൽ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു

New Update
2743953-789

മസ്‌കത്ത്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ ഷാഹുൽ ഹമീദിന്റെ മകൻ അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്. 

Advertisment

മസ്‌കത്ത്-സൂർ റോഡിലെ വാദി ഷാബിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിപ്പോവുകയായിരുന്നു.

ജോലി ആവശ്യാർഥം അടുത്തിടെയാണ് അബ്ദുല്ല ആഷിക് ഒമാനിലെത്തിയത്. റൂവിയിലായിരുന്നു താമസം. അവിവാഹിതനാണ്. മാതാവ്: സുബൈദ. 

Advertisment