New Update
/sathyam/media/media_files/0pqjetv0ZZTFFqSldXQZ.jpeg)
മസ്ക്കറ്റ്: ഒമാൻ റിയാലിൻ്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. ഒരു ഒമാനി റിയാലിന് 217.10 രൂപ എന്ന നിരക്കിലാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകുന്നത്. അതിനാൽ നാട്ടിലേയ്ക്ക് പണമയക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം വർധിക്കുകയാണ്.
Advertisment
അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതാണ് ഇന്ത്യൻ രൂപ തകരാൻ കാരണമായത്. ഒമാനി റിയാലിന്റെ വിനിമയ നിരക്ക് അന്താരാഷ്ട്ര പോർട്ടലായ എക്‌സ് ഇ കൺവെർട്ടറിൽ ഒരു റിയാലിന് 217.30 എന്ന നിരക്കാണ് കാണിക്കുന്നത്.
അതേസമയം, വിനിമയ സ്ഥാപനങ്ങളിൽ വിലയ തിരക്ക് അനുഭവപ്പെടുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. വേനൽ അവധിയായതിനാൽ കുടുംബ സമേതം ഒമാനിലെത്തിയവരുടെ എണ്ണം വർധിച്ചതിനാലാണ് വിനിമയ നിരക്ക് സർവ്വകാല റിക്കാർഡിനടുത്തെത്തിയിട്ടും വിനിമയ സ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെടാത്തതെന്നാണ് റിപ്പോർട്ട്.