New Update
/sathyam/media/media_files/SOcM8X0pgVq6N60nxK6u.jpeg)
മസ്ക്കറ്റ്: ഒമാനിൽ വാഹനങ്ങളിൽ നിന്ന് മാലിന്യം ഉൾപ്പെടെയുള്ള വസ്തുക്കൾ വലിച്ചെറിയുന്നവർ സൂക്ഷിക്കുക. ഇത്തരക്കാരെ കാത്തിരിക്കുന്നത് തടവും പിഴയുമാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് പബ്ലിക് പ്രൊസിക്യൂഷൻ.
Advertisment
നിയമലംഘകർക്ക് 300 റിയാൽ പിഴയും 10 ദിവസം തടവുമാണ് ശിക്ഷയായി ലഭിക്കുക. ഒമാൻ ഗതാഗത നിയമത്തിലെ ആർട്ടിക്കിൾ 49/6 പ്രകാരമാണ് ശിക്ഷ ലഭിക്കുക.
പൊതുശുചിത്വവും സുരക്ഷയും നിലനിർത്തുകയാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളുവെന്നും നിർദേശമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us