മസ്ക്കറ്റ്: ഒമാനില്‍ 305 തടവുകാര്‍ക്ക് മോചനം നല്‍കി. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്ഥാനാരോഹണ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് തടവുകാര്‍ക്ക് മോചനം നല്‍കിയത്.
പലതരം കുറ്റങ്ങള്‍ക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നവരാണ് ഇവര്‍. മോചിതരാവുന്നവരില്‍ വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടും.
മാപ്പ് ലഭിച്ച തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
സ്ഥാനാരോഹണ വാര്‍ഷികത്തോട് അനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം നിയമവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.