New Update

മസ്കത്ത്: ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കാറ്റും ഇടിയും ശക്തമാണ്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Advertisment
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
ധാൽകൂത്ത്, സലാല-താഖ റോഡ്, സലാല, ആദം, അൽ ബൈത, അൽ ഖാസിന, വാദി അൽദ്, അൽ-സാംതി, സൈഹ് അൽസരിയ, സൈഹ് അൽസലാം എന്നിവിടങ്ങളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ തന്നെ മൂടിക്കെട്ടിയ കാലാവസ്ഥ ഉണ്ടായിരുന്നപ്പോൾ വൈകീട്ടോടെ മഴ കരുത്താർജിച്ചു. വ്യാഴാഴ്ചയും ശക്തമായ മഴ തുടരുമെന്നതാണ് അധികൃതരുടെ മുന്നറിയിപ്പ്.