New Update
/sathyam/media/media_files/VqGuhaSqyi8s50bpw773.jpeg)
മാസ്ക്കറ്റ്: ഒമാനിൽ വിവിധ തൊഴിൽ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ നാടുകടത്തി. 328 പ്രവാസികളെ നാടുകടത്തിയതായാണ് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചത്.
Advertisment
അൽ ദാഖിലിയ ഗവർണറേറ്റിലെ 228 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിലാണ് വ്യാപകമായ രീതിയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 347 തൊഴിലാളികളെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്.
ഇതിൽ നിന്നുള്ള 328 പ്രവാസികളെയാണ് നാടുകടത്തിയത്. നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായി വ്യാപകമായ പരിശോധനകളാണ് വിവിധ മേഖലകൾ കേന്ദ്രീകരിച്ച് രാജ്യത്ത് നടത്തിവരുന്നത്.