Advertisment

ഒമാനിൽ 32 പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കും; രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പുറത്തിറക്കി ആരോഗ്യമന്ത്രാലയം

New Update
H

മസ്ക്കറ്റ്: 32 പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ വി​ദേ​ശി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​ക്കാൻ ഒരുങ്ങി ഒമാൻ. ചികിത്സ സൗജന്യമാകുന്ന ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യിട്ടുണ്ട്.

Advertisment

ഇത് പ്രകാരം ഡെ​ങ്കി​പ്പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്ക് ഇനി മുതൽ വി​ദേ​ശി​ക​ൾ പ​ണം ന​ൽ​കേ​ണ്ടി​ വ​രി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കു​ന്ന​ത് മൂലം രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം കു​റ​ഞ്ഞ ശ​മ്പ​ള​ക്കാ​രാ​യ പ​ല​ർ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​ത് മൂലം ചികിത്സ തേടാറില്ല. കോ​ള​റ, മ​ഞ്ഞ​പ്പ​നി, മ​ലേ​റി​യ, എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട ക്ഷ​യ​രോ​ഗം, ​​​പ്ളേ​ഗ്, ടെ​റ്റ​ന​സ്, അ​ക്യൂ​ട്ട് ഫ്ലാ​സി​ഡ് പാ​രാ​ലി​സി​സ്, ​പേ ​വി​ഷ​ബാ​ധ, കു​ട്ടി​ക​ളി​ലെ എ​യ്​​ഡ്​​സ്

ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് മൂ​ല​മു​ണ്ടാ​യ ശ​ക്ത​മാ​യ അ​ണു​ബാ​ധ, ഡി​ഫ്ത്തീ​രി​യ, സാ​ർ​സ്, കോ​വി​ഡ് മൂ​ലം വ​ന്ന ക​ഠി​ന​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ബാ​ധ, കു​ഷ്ഠം, മെ​ർ​സ്, ചി​ക്ക​ൻ​പോ​ക്സ്, വ​സൂ​രി, അ​ഞ്ചു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന വി​ല്ല​ൻ​ചു​മ, എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട പ​ക​ർ​ച്ച​പ്പ​നി

അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന ന്യൂ​മോ​കോ​ക്ക​സ്, അ​ഞ്ചു​വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന സെ​റി​ബ്രോ​സ്പൈ​ന​ൽ പ​നി, ക​രു​വ​ൻ, ബ്രു​സെ​ല്ല, ഡെ​ങ്കി​പ്പ​നി, മ​ങ്കി​പോ​ക്സ്, ട്ര​ക്കോ​മ,അ​ഞ്ചാം പ​നി, റൂ​ബെ​ല്ല, ഹെ​പ​റ്റൈ​റ്റി​സ് ഇ, ​ഹെ​പ​റ്റൈ​റ്റി​സ് എ ​തു​ട​ങ്ങി​യ​വ​യാ​ണ്​ ഈ പ​ട്ടി​ക​യി​ൽ ​വ​രു​ന്ന രോ​ഗ​ങ്ങ​ൾ. കൂ​ടാ​തെ മ​റ്റു​ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​യിരിക്കും.

സാ​മൂ​ഹി​ക സു​ര​ക്ഷ പ​ട്ടി​ക​യി​ൽ ഉൾ​പെ​ട്ട വ്യ​ക്തി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, അം​ഗ​വൈ​ക​ല്യം ര​ജി​സ്റ്റ​ർ​ ചെ​യ്ത സ്വ​ദേ​ശി​ക​ൾ, സാ​മൂ​ഹി​ക സു​ര​ക്ഷാ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ക​ഴി​യു​ന്ന അ​നാ​ഥ​ക​ൾ, ര​ണ്ടു വ​യ​സ്സി​നു​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, സ്വ​ദേ​ശി ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ​വരും ഫീസളവിന്റെ പരിധിയിൽ വരും.

കൂടാതെ സ്വ​ദേ​ശി​ക​ളാ​യ ഹൃ​​ദ്രോ​ഗി​ക​ൾ, ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ,കാ​ൻ​സ​ർ​ രോ​ഗി​ക​ൾ, സ്കൗ​ട്ട്സ്, ഗൈ​സ്‍സ് എ​ന്നി​വ​രും ഫീ​സി​ള​വി​ൽ ഉ​ൾ​പ്പെ​ടും.

 

 

Advertisment