ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/DUekphPw1Eu35YsJ103Z.jpg)
സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. തുംറൈത്തില്‍ ജോലി ചെയ്തിരുന്ന ആറ്റിങ്ങല്‍ ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
Advertisment
സലാലയിലെ സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായിരുന്നു. സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ്: പരമേശ്വരന്‍ പിള്ള. മാതാവ്: ഗോമതി അമ്മ. ഭാര്യ: മിനി അശോക്. മക്കള്‍: അശ്വിന്‍, അവിനാശ്.