ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/kz1lNPYaaKeSRz43bmhu.jpg)
സലാല: ഒമാനിലെ സലാലയിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാടിലെ വടക്കേങ്ങര മുഹമ്മദ് റാഫി (35) ആണ് മരിച്ചത്.
Advertisment
ജോലി ചെയ്യുന്ന കടയിൽ നിന്നും സ്കൂട്ടറിൽ സാധനം ഡെലിവർ ചെയ്യാനായി പോകുമ്പോൾ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. റൈസൂത്ത് ഹൈവേയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
പിതാവ്: അലവിക്കുട്ടി. മാതാവ്: ജമീല. ഭാര്യ: അനീസ. മക്കൾ: മുഹമ്മദ് സയാൻ, നൈറ ഫാത്തിമ.