ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
/sathyam/media/media_files/sqQrEBl27p5oC5nsgN4f.jpg)
മസ്കത്ത്: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അഹമ്മദ് കുട്ടിയുടെ മകൻ അബ്ദുൽ റസാഖാണ് (50) മരിച്ചത്. സമാഇലിൽ ജയിലിൽ നാല് ദിവസങ്ങൾക്ക് മുമ്പ് മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
Advertisment
ഇദ്ദേഹത്തെ ജയിലില്‍ വെച്ച് പരിചയപ്പെട്ട മറ്റൊരു മലയാളിയാണ് പുറത്തിറങ്ങിയശേഷം മരണവിവരം കെഎംസിസിയെ അറിയിച്ചത്. കെഎംസിസിയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് മാസങ്ങൾക്ക് മുമ്പാണ് ജയിലിലാകുന്നത്. കോവിഡ് കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ബന്ധുകൾ പറഞ്ഞു.