മസ്കത്ത്: കോട്ടയം സ്വദേശി ഹൃദയാഘാതത്തെ തുടന്ന് ഒമാനില്‍ നിര്യാതനായി. കുമ്മനം താഴത്തങ്ങാടി കിഴക്കേതില്‍ കെ എം അക്ബര്‍ (73) ആണ് മരിച്ചത്. അല്‍ ഖൂദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ ഖാദർ. ആമിന. ഭാര്യ: സാബിറ. മക്കൾ: സിയം, പരേതയായ സബിത. മൃതദേഹം മസ്‌കത്തിലെ ആമിറാത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.