/sathyam/media/media_files/CCz9nA6iorKSWIyeJpEI.webp)
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം ‘രാസ്​ത’ ​അഞ്ചിന് ​പ്രേക്ഷകരുടെ മുന്നിലേക്ക്. കേരളത്തിന്റെ പത്തിരട്ടി വലിപ്പമുള്ള റുബൂഉൽ ഖാലി മരുഭൂമിയിൽ 2011ലുണ്ടായ ഒരു യഥാർത്ഥ സംഭവ കഥയെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്​.
അമ്മയെ തേടി ഗൾഫിലേക്ക് പോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ്​ കഥയുടെ ഇതിവൃത്തം. നിരവധി ഒമാനി കലാകാരൻമാരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്​. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ, ഒമാനിലെ ഷൂട്ടിങ്​ അനുഭവങ്ങളും മറ്റും സംവിധായകൻ അനീഷ് അൻവർ, നടൻ സർജാനോ ഖാലിദ് തുടങ്ങി അണിയറപ്രവർത്തകർ പങ്കുവെച്ചു.
അലു എന്റർടൈൻമെൻസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ചിത്രം അനീഷ് അൻവർ ആണ്​ സംവിധാനം ചെയ്‌തിരിക്കുന്നത്​. സർജ്ജനോ ഖാലിദ് ,അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥയും, തിരക്കഥയും സംഭാഷണവും എഴുതിയത് നവാഗതരായ ഷാഹുൽ, ഫായിസ് മടക്കര എന്നിവർ ചേർന്നാണ്. ബിദിയയിലെ വുഹൈത സാൻഡിലും മസ്​കത്തിലും ആയാണ്​ ചിത്രീകരണം പൂർത്തിയാക്കിയത്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us