Advertisment

ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തു​ട​നീ​ളം ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നുമായി കൈപ്പുസ്തകങ്ങൾ പുറത്തിറക്കി ആ​ർ.​ഒ.​പി

ല​ക്ഷ്യം സു​ര​ക്ഷി​ത​ ഡ്രൈ​വി​ങ്​ രീ​തി​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
oman

മ​സ്ക​ത്ത്​: ട്രാ​ഫി​ക് സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും രാ​ജ്യ​ത്തു​ട​നീ​ളം ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നുമായി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) ഹെ​വി, ലൈ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഒ​മാ​ൻ ഹൈ​വേ കോ​ഡ് സം​ബ​ന്ധി​ച്ച കൈ​പ്പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും അ​വ​യു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നു​ള്ള മാർ​​ഗ നിർദ്ദേശങ്ങളാണ് കൈ​പ്പു​സ്ത​ക​ങ്ങ​ളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Advertisment

ട്രാ​ഫി​ക് സു​ര​ക്ഷ അ​വ​ബോ​ധം വ​ർ​ധി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ രീ​തി​ക​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്ന പുസത്തകത്തിലൂടെ ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ളും അ​വ​യു​ടെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ളും കു​റ​ക്കു​ന്ന​തി​നെയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ഗ​ൾ​ഫ് ട്രാ​ഫി​ക് വാ​ര​ത്തി​ലെ ട്രാ​ഫി​ക് സു​ര​ക്ഷാ എ​ക്‌​സി​ബി​ഷ​നു​ക​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​ട​നീ​ള​മു​ള്ള ട്രാ​ഫി​ക് സേ​ഫ്റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ വ​ഴി​യും ഹാ​ൻ​ഡ്‌​ബു​ക്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നു  ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക്കി​ലെ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ ഓ​ഫ് ട്രാ​ഫി​ക് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ എ​ൻ​ജി​നീ​യ​ർ ഫാ​ത്തി​മ ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ റി​യാ​മി​യ പ​റ​ഞ്ഞു. 

ഹാ​ൻ​ഡ്‌​ബു​ക്കു​ക​ൾ ആവശ്യക്കാർക്ക് വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന് പി.​ഡി.​എ​ഫ്​ ഫോ​ർ​മാ​റ്റി​ലും ക്യു.​ആ​ർ കോ​ഡ് സ്കാൻ ചെയ്തും സ്വന്തമാക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് എ​ങ്ങ​നെ നേ​ടാം, പൊ​തു​സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ, സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി കാ​ര്യ​ങ്ങ​ളാ​ണ്​ ലൈ​റ്റ് വെ​ഹി​ക്കി​ളു​ക​ൾ​ക്കാ​യു​ള്ള ഒ​മാ​ൻ ഹൈ​വേ കോ​ഡി​ൻറെ ഉ​ള്ള​ട​ക്ക​ത്തി​ലു​ള്ള​ത്. ഇ​ത് പ്ര​ത്യേ​കി​ച്ചും ഒ​മാ​നി​ൽ ആ​ദ്യ​മാ​യി വാ​ഹ​ന​മോ​ടി​ക്കു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ഏ​റെ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്. രാ​ജ്യ​ത്തി​ൻറെ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്. ഹെ​വി വെ​ഹി​ക്കി​ൾ ഡ്രൈ​വ​ർ​മാ​ർ, ഗ​താ​ഗ​ത​ക്ക​മ്പ​നി​ക​ൾ, സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വി​ങ്​ ടെ​ക്നി​ക്കു​ക​ൾ, തൊ​ഴി​ൽ, ആ​രോ​ഗ്യം, സു​ര​ക്ഷ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ൽ, നൂ​ത​ന റോ​ഡ് സു​ര​ക്ഷ പ​രി​ഹാ​ര​ങ്ങ​ൾ സ്വീ​ക​രി​ക്ക​ൽ എ​ന്നി​വ​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ്​ ഹെ​വി വെ​ഹി​ക്കി​ൾ പ​തി​പ്പി​ൽ വ​രു​ന്ന​ത്.

Advertisment