/sathyam/media/media_files/2025/09/21/poovili-2025-09-21-23-15-41.jpg)
മനാമ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി 'പൂവിളി 2025' സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 19ന് മുഹറക് സയാനി മജിലിസ്ൽ ആണ് ആഘോഷപരിപാടികൾ നടന്നത്.
കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, രാജ്പന്ധ്യൻ ഇന്ത്യൻ സ്കൂൾ സെക്രട്ടറി, അനീഷ് സെക്രട്ടറി ഐസിആർഎഫ്, കെ.ടി സലീം, സുബൈർ കണ്ണൂർ, ശ്രീജിത്ത് (പ്രതിഭ), ജ്യോതീഷ് പണിക്കർ, ബാബു മാഹീ, ബാബു കുഞ്ഞിരാമൻ, ജേക്കബ് തെക്കുംതോട്, ജയേഷ് തനിക്കൽ, ജോജിഷ്, സന്തോഷ് കൈലാസ്, ചന്ദ്രൻ (മനാമ ഓക്ഷൻ ) ബിനു കുന്നൻതാനം, റഷീദ് മാഹീ എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന് സഹൃദയ വേദി കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, പെൺകുട്ടികളുടെ ഒപ്പന, സ്ത്രീകളുടെ കൈകൊട്ടിക്കളി, സംഘഗാനം, പുരുഷന്മാരുടെ ഒപ്പന, ഗാനമേള, ഒപ്പം കമ്പവലി മത്സരം വിവിധ മത്സരങ്ങൾ എന്നിവ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി. എന്റർടൈൻമെന്റ് സെക്രെട്ടറി സുനിൽ വില്യപ്പള്ളി,ജോയിന്റ് കൺവീനർ ബിജു കൃഷ്ണകൃപ, സിമിജ ബിജു എന്നിവർ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.
ശ്രീജന്റെ നേതൃത്വത്തിൽ സഹായികളായി സുരേഷ് മണ്ടോടി, സജീവ് പാക്കയിൽ, സുമേഷ് ആനേരി എന്നിവർ ഒരുക്കിയ ഓണസദ്യ ഒരു വേറിട്ട രുചി അനുഭവമായി. പ്രസിഡന്റ് അഷ്‌റഫ് എൻ.പി, സെക്രട്ടറി എം. സി. പവിത്രൻ, ട്രഷ്റർ രഞ്ജിത് വി.പി എന്നിവരും ആശംസകൾ നേർന്നു. ശശിധരൻ, സജീവൻ പാക്കയിൽ സുരേഷ് മണ്ടോടി എന്നിവരും പങ്കെടുത്തു .
ചടങ്ങിൽ സംഘടനയുടെ മുൻ പരിപാടികളിൽ മികച്ച സംഘാടക മികവ് തെളിയിച്ച സുമേഷ് അനേരി, സുനിൽ വില്ലിയാപ്പള്ളി, സുരേഷ് മണ്ടോടി, ശ്രീ ബിജു കൃഷ്ണകൃപ, എം.എം. ബാബു , രാജീവൻ കെ.വി, ശ്രീജി രഞ്ജിത്, പ്രിയ രാജീവ് ശ്രീജൻ എന്നിവരെ മെമോന്റോ നൽകി ആദരിച്ചു, കൺവീനർ എം. എം.ബാബു നന്ദി പറഞ്ഞു.