/sathyam/media/media_files/2025/09/23/onam-baharain-2025-09-23-14-14-30.jpg)
മനാമ: ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചുകൊണ്ട് ഓണാഘോഷം "പൊന്നോണം 2025" സംഘടിപ്പിച്ചു,
സെപ്റ്റംബർ 19 വെള്ളിയാഴ്ച ഷെല്ലാക്കിലുള്ള ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ജയശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽ കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ,ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ, അൽ നജ്‌മ ഗ്രൂപ്പ് ഡയറക്ടർ സി വി രാജൻ,സിന്ധു രാജൻ എന്നിവർ വിശിഷ്ട അതിഥികളായി എത്തിയിരുന്നു.
പ്രമുഖ പാചക വിദഗ്ധൻ ഗുരുവായൂരപ്പൻ അയ്യർ,പ്രദീഷ് എന്നിവർ തയ്യാറാക്കിയ പാലക്കാടൻ അഗ്രഹാര സദ്യ ഒരു പുതിയ രുചി അനുഭവം സമ്മാനിച്ചു. സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളി,ഗാനമേള,നൃത്തങ്ങൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. കൂടാതെ മിമിക്‌സ് കിലുക്കം അംഗങ്ങൾ അവതരിപ്പിച്ച മിമിക്സ്,ആരവം നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ടുകൾ എന്നിവയെല്ലാം ഓണാഘോഷത്തിന്റെ പൊലിമ കൂട്ടി.
പ്രസാദ്, രാകേഷ്, രാജീവ്, മണിലാൽ, ശ്രീകാന്ത്, അനിൽ, പ്രദീപ്, രെഞ്ജിഷ് ,വിനോദ്‌കുമാർ എന്നിവർ നിയന്ത്രിച്ച പരിപാടി രശ്മി ശ്രീകാന്ത്,ശ്യാമള വിനോദ് എന്നിവർ ചേർന്ന് നയിച്ചു. ശ്രീധർ തേറമ്പിൽ നന്ദിയും പ്രകാശിപ്പിച്ചു.
പരിപാടി ഗംഭീര വിജയമാക്കാൻ പ്രവർത്തിച്ച എല്ലാ പ്രവർത്തക സമിതി അംഗങ്ങളെയും മുഖ്യഅതിഥി പമ്പാവാസൻ നായർ അനുമോദിച്ചു. ഭാരവാഹികൾ ഇല്ലാത്ത ഇത്തരം സൗഹൃദ കൂട്ടായ്മ ഒരു മാതൃക സൃഷ്ഠിക്കുന്നു എന്ന് വിശിഷ്ട അതിഥി ഗോപിനാഥ് മേനോൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അതിഥികൾക്കും പ്രവർത്തകസമിതി പാലക്കാട് പ്രവാസി അസോസിയേഷൻ നന്ദിയും കടപ്പാടും അറിയിച്ചു